View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേനൽ കുറുമ്പിന്റെ ...

ചിത്രംമുട്ടായിക്കള്ളനും മമ്മാലിയും (2019)
ചലച്ചിത്ര സംവിധാനംഅംബുജാക്ഷൻ നമ്പ്യാർ
ഗാനരചനലേഖ അംബുജാക്ഷൻ
സംഗീതംരതീഷ്‌ കണ്ണന്‍
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

venalkkurumbinte koode koottu koodaan nee vaa
omalkkiilipennu paadum pattum moolaam
kaattuvallikal pookkum chillamel
kunju koovalam punchirichu mounamaay

venalkkurumbinte koode kootu koodaan nee vaa
omalkkilippennu paadum paattu moolaam

ponveyilinnizhakal nerthu chaanju veezhaan neramayy
mookasandhya yil maanju pokayaay (2)
mantharikaley parayu kanavaay munnil neeyanayu
neeyum njaanum koode cherumnneram
kaanaam oro ponkinaakkal
manjuthullikal peyyum raathriyil
thoonilaavinum naanamaayi raavinum naanamaayi (venalkkurumbinte......paattu moolum)

kattu chola kaathuvaykkum aattu vanchiyaardrayaay
kaattuchembakam raagasaandrayaay (2)
neermanikale parayu kuliraay ennum neeyanayu
neeyum njaanum koode cherumnneram
kaanaam oro ponkinaakkal
kunjuthonikal melle neengave
kaattu chennu kaikorthu vachu
kaavalaay chernnu ninnu

venalkkurunbinte koode koottu koodaan nee vaa
omalkkilippennu paadum......mm mm
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വേനൽകുറുമ്പിന്റെ കൂടെ കൂട്ട് കൂടാൻ നീ വാ
ഓമൽക്കിളിപ്പെണ്ണു പാടും പാട്ടു മൂളാം
കാട്ടുവള്ളികൾ പൂക്കും ചില്ല മേൽ
കുഞ്ഞു കൂവളം പുഞ്ചിരിച്ചു മൗനമായ്

വേനൽകുറുമ്പിന്റെ കൂടെ കൂട്ട് കൂടാൻ നീ വാ
ഓമൽക്കിളിപ്പെണ്ണു പാടും പാട്ടു മൂളാം

പൊൻവെയിലിന്നിഴകൾ നേർത്തു ചാഞ്ഞു വീഴാൻ നേരമായ്
മൂക സന്ധ്യയിൽ മാഞ്ഞു പോകയായ് (2)
മൺതരികളേയ് പറയൂ കനവായ് മുന്നിൽ നീയണയൂ
നീയും ഞാനും കൂടെ ചേരുംന്നേരം
കാണാം ഓരോ പൊൻകിനാക്കൾ
മഞ്ഞുത്തുള്ളികൾ പെയ്യും രാത്രിയിൽ
തൂണിലാവിനും നാണമായി രാവിനും നാണമായി (വേനൽകുറുമ്പിന്റെ....പാട്ടു മൂളാം)

കാട്ടു ചോല കാത്തുവയ്ക്കും ആറ്റു വഞ്ചിയാർദ്രയായ്
കാട്ടുചെമ്പകം രാഗസാന്ദ്രയായ് (2)
നീർമണികളേ പറയൂ കുളിരായ് എന്നും നീയണയൂ
നീയും ഞാനും കൂടെ ചേരുംന്നേരം
കാണാം ഓരോ പൊൻകിനാക്കൾ
കുഞ്ഞുതോണികൾ മെല്ലെ നീങ്ങവേ
കാറ്റു ചെന്ന് കൈകോർത്തു വച്ചു
കാവലായി ചേർന്ന് നിന്നു

വേനൽകുറുമ്പിന്റെ കൂടെ കൂട്ട് കൂടാൻ നീ വാ
ഓമൽക്കിളിപ്പെണ്ണു പാടും ....മം മം ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ചാടിക്കുരു നൽകാം
ആലാപനം : ശ്രേയ ജയദീപ്   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : രതീഷ്‌ കണ്ണന്‍
കണ്ണാരം പൊത്താൻ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : രതീഷ്‌ കണ്ണന്‍
പൂഞ്ചിലകളാടും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ലേഖ അംബുജാക്ഷൻ   |   സംഗീതം : ലേഖ അംബുജാക്ഷൻ