ആട്ടുതൊട്ടിൽ ...
ചിത്രം | അതിരൻ (2019) |
ചലച്ചിത്ര സംവിധാനം | വിവേക് |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | പി എസ് ജയഹരി |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash Attuthottil koottinullil kanmaniye chippiyullil muthupolen ponmakale ennumennum kinnarikkaam omanikkaam chakkarappon nettiyilo pottuthodaam nee pakarum punchirikal kanduninnaal noorazhaku nee pidanjaal eenuyiril koorirulu vingum nenchudukkil thirayaa thaalamilla ninne chaayurakkan mathiyaam raagamilla njaanaavum poomarathil valarum kunju motte melle poovid nee vasantham kaathirippu Poomkuzhaloothaan pokum paazhmulam kaattil aalila veezhum kaavil poy varikenam thaamarathumbil thoovum thenilaneerum vendiduvolam kanne nee nukarenam ethaatha kombin kilinaadam kettu paadenam mohangalellam kothitheerum munbu nedenam ini kanneeronnum venda manam pollum novum venda arikathaay ennum kaaval nilkkaan njaanille vingum nenchudukkil thirayaa thaalamilla ninne chaayurakkan mathiyaam raagamilla njaanaavum poomarathil valarum kunju motte melle poovid nee vasantham kaathirippu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കൺമണിയേ ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ എന്നുമെന്നും കിന്നരിക്കാം ഒമാനിക്കാം ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക് നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്‍ വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ ചായുറക്കാൻ മതിയാം രാഗമില്ല ഞാനാവും പൂമരത്തിൽ വളരും കുഞ്ഞു മോട്ടേ മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ പൂംകുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ ആലില വീഴും കാവിൽ പോയ് വരികേണം താമരത്തുമ്പിൽ തൂവും തേനിളനീരും വേണ്ടിടുവോളം കണ്ണേ നീ നുകരേണം എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട അരികത്തായ് എന്നും കാവൽ നിൽക്കാൻ ഞാനില്ലേ വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ ചായുറക്കാൻ മതിയാവും രാഗമില്ലാ ഞാനാം പൂമരത്തിൽ കുഞ്ഞു മോട്ടേ മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ താഴ്വര
- ആലാപനം : അമൃത ജയകുമാർ , ഫെജോ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : പി എസ് ജയഹരി
- പവിഴ മഴ
- ആലാപനം : കെ എസ് ഹരിശങ്കര്‍ | രചന : വിനായക് ശശികുമാര്‍ | സംഗീതം : പി എസ് ജയഹരി