View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലാൽ സലാം ...

ചിത്രംആൾകൂട്ടത്തിൽ ഒരുവൻ (2020)
ചലച്ചിത്ര സംവിധാനംസൈനു ചാവക്കാടൻ
ഗാനരചനഫ്രാൻസിസ് ജിജോ
സംഗീതംബിമല്‍ പങ്കജ്
ആലാപനംമനോജ് ചാവക്കാട് , പ്രിയ എസ് കെ , ആൻട്രീസ സിജോ

വരികള്‍

Lyrics submitted by: Sandhya Prakash

Kaalam innu thengalaay vilichidunnu ningale
lokamaake maattuvaan unarnnidu sakhaakkale
laalsalaam laalsalaam laalsalaam laalsalaam

Midhyayalla jeevitha satyamaanithennume
kannadachiruttilaayaal sankadangal maayumo
nonthidunna marthyane kandidaathathonnume
thathwamaayi chinthayil kadannidaathe nokkane

Chooshaka chilanthikal neythuvacha valakale
sankhadichu samharikkaan agniyaay jwalikkumo
panthamaayi nonthu neeriyandhakaaram neekkiya
rakthasaakshi jeevithangal jeevanil koluthuka
uyarthidunna vaazhvine unarthidunna vettamaay
udichuyarnna vaakkukal muzhangidatte chuttilum laalsalaam
vamsha varna bhedamilla vela cheyyum vargamaay
puthan lokam theerkkuvaan othucheru shaktharaay

Lokamengum changala kilungidunnu kelkkuka
vettayaadum vanyatha valarnnidunnu kaanuka
shabdamillaathavante shabdamaayi maaruka
shakthiyillaathavante swapnmaayi theeruka

ningalee thurumbukal thakarkkuvaan janichavar
bhaavi than yugangale nayikkuvaan janichavar
chankiloorum chorathan niram padarnna chenkodi
enthidum yuvaakkale vannidu vasanthamaay

Viplava kodunkaattu veeshidatte ennume
veenidatte vanmarangal poovidatte pullukal
kaalaminnu thengalaay vilichidunnu ningale
lokamaake maattuvaan nirannidu sakhaakkale
nirannidu sakhaakkale nirannidu sakhaakkale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാലമിന്നു തേങ്ങലായ് വിളിച്ചിടുന്നു നിങ്ങളേ
ലോകമാകേ മാറ്റുവാൻ ഉണർന്നിടു സഖാക്കളേ
ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം

മിഥ്യയല്ല ജീവിതം സത്യമാണിതെന്നുമേ
കണ്ണടച്ചിരുട്ടിലായാൽ സങ്കടങ്ങൾ മായുമോ
നൊന്തിടുന്ന മർത്യനേ കണ്ടിടാത്തതൊന്നുമേ
തത്വമായി ചിന്തയിൽ കടന്നിടാതെ നോക്കണേ

ചൂഷക ചിലന്തികൾ നെയ്തുവച്ച വലകളെ
സംഘടിച്ചു സംഹരിക്കാൻ അഗ്നിയായ് ജ്വലിക്കുമോ
പന്തമായി നൊന്തു നീറിയന്ധകാരം നീക്കിയ
രക്തസാക്ഷി ജീവിതങ്ങൾ ജീവനിൽ കൊളുത്തുക
ഉയർത്തിടുന്ന വാഴ്‌വിനെ ഉണർത്തിടുന്ന വെട്ടമായ്
ഉദിച്ചുയർന്ന വാക്കുകൾ മുഴങ്ങിടട്ടെ ചുറ്റിലും ലാൽസലാം
വംശ വർണ ഭേദമില്ല വേല ചെയ്യും വർഗമായ്
പുത്തൻ ലോകം തീർക്കുവാൻ ഒത്തുചേരു ശക്തരായ്

ലോകമെങ്ങും ചങ്ങല കിലുങ്ങിടുന്നു കേൾക്കുക
വേട്ടയാടും വന്യത വളർന്നിടുന്നു കാണുക
ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുക
ശക്തിയില്ലാത്തവന്റെ സ്വപ്നമായി തീരുക

നിങ്ങളീ തുറുമ്പുകൾ തകർക്കുവാൻ ജനിച്ചവർ
ഭാവിതൻ യുഗങ്ങളേ നയിക്കുവാൻ ജനിച്ചവർ
ചങ്കിലൂറും ചോരതൻ നിറം പടർന്ന ചെങ്കൊടി
ഏന്തിടും യുവാക്കളേ വന്നിടൂ വസന്തമായ്

വിപ്ലവ കൊടുങ്കാറ്റ്‌ വീശിടട്ടെ എന്നുമേ
വീണിടട്ടെ വൻമരങ്ങൾ പൂവിടട്ടെ പുല്ലുകൾ
കാലമിന്നു തേങ്ങലായ് വിളിച്ചിടുന്നു നിങ്ങളേ
ലോകമാകെ മാറ്റുവാൻ നിരന്നിടു സഖാക്കളേ
നിരന്നിടു സഖാക്കളേ നിരന്നിടു സഖാക്കളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധമ്മ ധമ്മ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ഗൌരി ലക്ഷ്മി , റഫീഖ് റഹ്മാൻ   |   രചന : പ്രദീപ്‌ ബാബു   |   സംഗീതം : പ്രദീപ്‌ ബാബു
എന്തിനാ ഈ വഴി വന്നേ
ആലാപനം : സന്നിധാനന്ദന്‍   |   രചന : പ്രദീപ്‌ ബാബു, ഫ്രാൻസിസ് ജിജോ   |   സംഗീതം : പ്രദീപ്‌ ബാബു, ബിമല്‍ പങ്കജ്
നീ എന്നും
ആലാപനം : സുദീപ് കുമാര്‍   |   രചന : ഫ്രാൻസിസ് ജിജോ   |   സംഗീതം : ബിമല്‍ പങ്കജ്