View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊതിയൂറും ബാല്യം ...

ചിത്രംഒരു യമണ്ടന്‍ പ്രേമകഥ (2019)
ചലച്ചിത്ര സംവിധാനംബി സി നൗഫൽ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംനാദിര്‍ഷാ
ആലാപനംവിനീത്‌ ശ്രീനിവാസന്‍, റിമി ടോമി

വരികള്‍

Lyrics submitted by: Sandhya Prakash

Kothiyoorum balyam kuttaadan padathu
mazhavellam pol thulli thulli peyyunney
karumadikkoottam kattayi parumbol
kuruvalthumbi neeyum koode porunno
kalivellam thuzhanjukondu ullam niranjukondu
chellakkurumbu kondu changatham kannam thirivukondu
ullum kiduthukondu panjottam

Hey neelakasham neele oonjaladanaum
mohakkayal azham mungithazhanum
pattangal pole kettum potti payanum
anadhathin kuttikkanavukalum
idanenchin thalathil chirakadiche naam
kanneki kayyeki nadanna kalam
kalivellam thuzhanjukondu ullam niranjukondu
chellakkurumbu kondu changatham kannam thirivukondu
ullum kiduth kondu pinnem chirichukondu panjottam
kothiyoorum balyam kuttadan padathu
mazhavellam pol thulli thulli peyyunney
kutteem kolum kalikkumbo nettikkittu thalichappo
kuthi chorayolikkumbo appo chadi pizhinjittu
chummathe vimmathe monnottu panjodum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊതിയൂറും ബാല്യം കുട്ടാടൻ പാടത്തു
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ്
കരുമാടിക്കൂട്ടം കാറ്റായി പാറുമ്പോൾ
കുറുവാൽതുമ്പി നീയും കൂടെ പോരുന്നോ
കളിവെള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ടു
ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം കന്നം തിരിവുകൊണ്ട്
ഉള്ളും കിടുത്ത്കൊണ്ട് പാഞ്ഞോട്ടം

ഹേയ് നീലാകാശം നീളേ ഊഞ്ഞാലാടാനും
മോഹക്കായൽ ആഴം മുങ്ങിത്താഴാനും
പട്ടങ്ങൾ പോലെ കെട്ടും പൊട്ടി പായാനും
ആനന്ദത്തിൻ കുട്ടിക്കനവുകളും
ഇടനെഞ്ചിൻ താളത്തിൽ ചിറകടിച്ചേ നാം
കണ്ണേകി കയ്യേകി നടന്ന കാലം
കളിവെള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ടു
ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം കന്നം തിരിവുകൊണ്ട്
ഉള്ളും കിടുത്ത്കൊണ്ട് പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം
കൊതിയൂറും ബാല്യം കുട്ടാടൻ പാടത്തു
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ്
കുട്ടീം കോളും കളിക്കുമ്പോ നെറ്റിക്കിട്ടു തളിച്ചപ്പോ
കുത്തി ചോരയൊലിക്കുമ്പോ അപ്പോ ചാടി പിഴിഞ്ഞിട്ടു
ചുമ്മാതെ വിമ്മാതെ മുന്നോട്ടു പാഞ്ഞോടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദിപ്പിൻ മാളോരേ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
മുറ്റത്തെകൊമ്പിലെ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ബെന്നി ദയാല്‍, സിയ ഉൾ ഹഖ്, സുരാജ് എസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
കണ്ണോ നിലാകായൽ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ