View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓർക്കുന്നു ഞാനാ ...

ചിത്രംമുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥ (2019)
ചലച്ചിത്ര സംവിധാനംവിജിത് നമ്പ്യാർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിജിത് നമ്പ്യാർ
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Orkkunnu njana dinantham
hemantha sayahna ragam(2)
aa.....aa......aazhakkadal neelam
neenthumaa kankalil
aathmavinaazhangal njan kanda neram
parayuka vayyathin viraha vishadam
tharalitha youvana bhavanakal
ezhuthiya jeevitha mugamozhikal
maravil maanjoru kaladikal
vazhiyilunartheedumeeradikal
iniyumathorkkuvathenthinu njan

Kaarmukilal melle vathiluchari
paathirapoomthinkal povathu pole
kaathara neyente kankalil mayke
kathangal njanethra thandiyen thozhee
mayikamayoru sourabhamaay
manasa manveena manthranamay
varumo ithile pranayathuramay
hridayam pidayum nirasandhyakalil

Tharalitha youvana bhavanakal
ezhuthiya jeevitha mugamozhikal
maravil maanjoru kaladikal
vazhiyilunartheedumeeradikal
iniyumathorkkuvathenthinu njan

Oh....kathirippin padam venalil neeri
poovani thazhvara pazhila moodi
aa...aa.....aayiramekantha
raavukal mookam aarumeyorathe
thengalil mungi kaattil veezhathe alukayo
kaalangalayullin kaithiri nee
tharumo kaniyaay panineer vadanam
kuliril kuthirum pularvelakalil
vazhiyilunartheedumeeradikal

Orkkunnu njana dinantham
hemantha sayahna ragam(2)
aa.....aa......aazhakkadal neelam
neenthumaa kankalil
aathmavinaazhangal njan kanda neram
parayuka vayyathin viraha vishadam
tharalitha youvana bhavanakal
ezhuthiya jeevitha mugamozhikal
maravil maanjoru kaladikal
vazhiyilunartheedumeeradikal
iniyumathorkkuvathenthinu njan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓർക്കുന്നു ഞാനാ ദിനാന്തം
ഹേമന്ത സായാഹ്‌ന രാഗം (2)
ആ ......ആ ......ആഴക്കടൽ നീലം
നീന്തുമാ കൺകളിൽ
ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം
പറയുക വയ്യതിൻ വിരഹ വിഷാദം
തരളിത യൗവ്വന ഭാവനകൾ
എഴുതിയ ജീവിത മുഖമൊഴികൾ
മറവിയിൽ മാഞ്ഞൊരു കാലടികൾ
വഴിയിലുണർത്തീടുമീരടികൾ
ഇനിയുമതോർക്കുവതെന്തിന് ഞാൻ

കാർമുകിലാൽ മെല്ലെ വാതിലുചാരി
പാതിരാപൂന്തിങ്കൾ പോവതുപോലെ
കാതര നീയെന്റെ കൺകളിൽ മായ് കെ
കാതങ്ങൾ ഞാനെത്ര താണ്ടിയെൻ തോഴീ
മായികമാമൊരു സൗരഭമായ്
മാനസ മൺവീണാ മന്ത്രണമായ്
വരുമോ ഇതിലേ പ്രണയാതുരമായ്
ഹൃദയം പിടയും നിറസന്ധ്യകളിൽ

തരളിത യൗവ്വന ഭാവനകൾ
എഴുതിയ ജീവിത മുഖമൊഴികൾ
മറവിയിൽ മാഞ്ഞൊരു കാലടികൾ
ഇനിയുമതോർക്കുവതെന്തിന് ഞാൻ

ഓ .......കാത്തിരിപ്പിൻ പാടം വേനലിൽ നീറി
പൂവണിതാഴ്‌വര പാഴില മൂടി
ആ ....ആ .......ആയിരമേകാന്ത
രാവുകൾ മൂകം ആരുമേയോരാതെ
തേങ്ങലിൽ മുങ്ങി കാറ്റിൽ വീഴാതെ ആളുകയോ
കാലങ്ങളായുള്ളിൻ കൈത്തിരി നീ
തരുമോ കണിയായ് പനിനീർ വദനം
കുളിരിൽ കുതിരും പുലർവേളകളിൽ
വഴിയിലുണർത്തീടുമീരടികൾ

ഓർക്കുന്നു ഞാനാ ദിനാന്തം
ഹേമന്ത സായാഹ്‌ന രാഗം
ആ ......ആ ......ആഴക്കടൽ നീലം
നീന്തുമാ കൺകളിൽ
ആത്മാവിനാഴങ്ങൾ ഞാൻ കണ്ട നേരം
പറയുക വയ്യതിൻ വിരഹ വിഷാദം
തരളിത യൗവ്വന ഭാവനകൾ
എഴുതിയ ജീവിത മുഖമൊഴികൾ
മറവിയിൽ മാഞ്ഞൊരു കാലടികൾ
വഴിയിലുണർത്തീടുമീരടികൾ
ഇനിയുമതോർക്കുവതെന്തിന് ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാമേ പൊല്ലാപ്പ്
ആലാപനം : വിജേഷ് ഗോപാൽ   |   രചന : മനു ഗോപാൽ   |   സംഗീതം : വിജിത് നമ്പ്യാർ
പതിയെ ഇതൾ വിടരും
ആലാപനം : കെ എസ്‌ ചിത്ര, കെ എസ് ഹരിശങ്കര്‍   |   രചന : മുരളീധരൻ ഗുരുവായൂർ   |   സംഗീതം : വിജിത് നമ്പ്യാർ
മൊഞ്ച മൊഞ്ച മുന്തിരി മൊഞ്ച
ആലാപനം : ശ്രേയ ജയദീപ്, സുധാമയി നമ്പ്യാർ   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിജിത് നമ്പ്യാർ