View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിയെ വെയിലിൻ ...

ചിത്രംമൂന്നാം പ്രളയം (2019)
ചലച്ചിത്ര സംവിധാനംരതീഷ് രാജു എം ആർ
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംരഘുപതി
ആലാപനംസച്ചിന്‍ വാരിയര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Pathiye veyilin thoovaanathum
pranayam charunna jaalakathum
kavithee paadaatha paikili nee
kadhayil neerunna jeevanum nee
kuyile neelakkuyile pulare
neram pulare hridayam pathi murinjo
akalathu poy nee maranjo kannethaa
doorathalle kanave kandilla ninne pinne
kaniye

Pathiye veyilin thoovaanathum
pranayam charunna jaalakathum

Kayalil theerathanuvil paathiraavilum
paaloli thinkal kala pol poovirinjuvoi
priyathe vaadaathe karimottukal kariyathe
shalabham kanathe kaatheedumo alare nee ninte
ila njettukal kozhiyathe smrithikal thoraathe
peytheedumo kadavathe kalivanchi kuliralakalilaaraadi
raagathin bhaavathil kaalathin melathil
olathin thaalathil gaanam eenathil paadumo

Venalil kaanal kanalil theerabhoomiyil parananil
thooval chirakaay paridunnu nee ninave pokathe
karimizhikal nirayathe karalil novathe
kaatheedumo vilayaay maadathe nirapunchiri koyyanay
kathire naadaake pootheedumo kadavathe kalivanchi
kuliralakalilaaraadi snehathin daahathil
raagathin bhaavathil olathil thaalathil
thaanum eenathil paadumo

Pathiye veyilin thoovaanathum
pranayam charunna jaalakathum
kavithee paadaatha paikili nee
kadhayil neerunna jeevanum nee
kuyile neelakkuyile pulare
neram pulare hridayam pathi murinjo
akalathu poy nee maranjo kannethaa
doorathalle kanave kandilla ninne pinne
kaniye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പതിയേ വെയിലിൻ തൂവാനത്തും
പ്രണയം ചാരുന്ന ജാലകത്തും
കവിതേ പാടാത്ത പൈങ്കിളി നീ
കഥയിൽ നീറുന്ന ജീവനും നീ
കുയിലേ നീലക്കുയിലേ പുലരേ
നേരം പുലരേ ഹൃദയം പാതി മുറിഞ്ഞോ
അകലത്തു പോയ് നീ മറഞ്ഞോ കണ്ണെത്താ
ദൂരത്തല്ലേ കനവേ കണ്ടില്ല നിന്നെ പിന്നെ
കണിയെ

പതിയേ വെയിലിൻ തൂവാനത്തും
പ്രണയം ചാരുന്ന ജാലകത്തും

കായലിൽ തീരത്തണുവിൽ പാതിരാവിലും
പാലൊളി തിങ്കൾ കല പോൽ പൂവിരിഞ്ഞുവോ
പ്രിയതേ വാടാതേ കരിമൊട്ടുകൾ കരിയാതെ
ശലഭം കാണാതെ കാത്തീടുമോ അലരേ നീ നിന്റെ
ഇലഞെട്ടുകൾ കൊഴിയാതെ സ്‌മൃതികൾ തോരാതേ
പെയ്തീടുമോ കടവത്തെ കളിവഞ്ചി കുളിരലകളിലാറാടി
രാഗത്തിൻ ഭാവത്തിൽ കാലത്തിൻ മേളത്തിൽ
ഓളത്തിൻ താളത്തിൽ ഗാനം ഈണത്തിൽ പാടുമോ

വേനലിൽ കാനൽ കനലിൽ തീരഭൂമിയിൽ പ്രാണനിൽ
തൂവൽ ചിറകായ് പാറിടുന്നു നീ നിനവേ പോകാതെ
കരിമിഴികൾ നിറയാതെ കരളിൽ നോവാതേ
കാത്തീടുമോ വിളയായ് മാടത്തെ നിറപുഞ്ചിരി കൊയ്യാനായ്‌
കതിരേ നാടാകെ പൂത്തീടുമോ കടവത്തെ കളിവഞ്ചി
കുളിരലകളിലാറാടി സ്നേഹത്തിൻ ദാഹത്തിൽ
രാഗത്തിൻ ഭാവത്തിൽ ഓളത്തിൽ താളത്തിൽ
താനും ഈണത്തിൽ പാടുമോ

പതിയേ വെയിലിൻ തൂവാനത്തും
പ്രണയം ചാരുന്ന ജാലകത്തും
കവിതേ പാടാത്ത പൈങ്കിളി നീ
കഥയിൽ നീറുന്ന ജീവനും നീ
കുയിലേ നീലക്കുയിലേ പുലരേ
നേരം പുലരേ ഹൃദയം പാതി മുറിഞ്ഞോ
അകലത്തു പോയ് നീ മറഞ്ഞോ കണ്ണെത്താ
ദൂരത്തല്ലേ കനവേ കണ്ടില്ല നിന്നെ പിന്നെ
കണിയെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടല് കനിഞ്ഞേ കാറ്റാടിച്ചേ
ആലാപനം : മണിത്താമര   |   രചന : മണിത്താമര   |   സംഗീതം : മണിത്താമര
അലപോലെ
ആലാപനം : സപ്തപര്‍ണ്ണ ചക്രവർത്തി   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : രഘുപതി