View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kelkkaam Thakiladikal ...

MovieVaarthakal Ithuvare (2019)
Movie DirectorManoj Nair
LyricsKaithapram
MusicMejo Joseph
SingersP Jayachandran

Lyrics

Lyrics submitted by: Sandhya Prakash

Kelkkaam thakiladikal poonkuzhalin poovilikal
raakkolangal kaliyaadum poonkaavukalil oru
thaanthonnikkattin klai vilayaattangal
raappaattu paadaan poonkilikal kaanaa chillakalil
akkali ikkali kalichirithan madhuritha kaakalikal
aamara eemara mazhakozhukum kaattin thirayadikal
kelkkaam thakiladikal poonkuzhalin poovilikal

Vaarmazhavillin thamburuvil puthu maamazha sruthi meettumbol
athachamaya pookkalamaay thanka cher cheru niraparayaay
athachamaya pookkalamaay thanka cher cheru niraparayaay
arikathezhu niravum puthu varna chinthilaadi en manamake
kanavaake nanmakalaay ninnazhakolum neer mizhiyil swapnangal

akkali ikkali kalichirithan madhuritha kaakalikal
aamara eemara mazhakozhukum kaattin thirayadikal
kelkkaam thakiladikal poonkuzhalin poovilikal

Anuraagathin athirillathoru marukara thedi nammal
aalippazhavum mazhayum pozhiyum karayil nammal vannu
aalippazhavum mazhayum pozhiyum karayil nammal vannu
pavizhathoni polum pranayakkattilaadi thenmaavum
poomkaattum thedunnu onnakum nimishathin varnnangal

akkali ikkali kalichirithan madhuritha kaakalikal
aamara eemara mazhakozhukum kaattin thirayadikal
Kelkkaam thakiladikal poonkuzhalin poovilikal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ
രാക്കോലങ്ങൾ കളിയാടും പൂങ്കാവുകളിൽ ഒരു
താന്തോന്നിക്കാറ്റിൻ കളി വിളയാട്ടങ്ങൾ
രാപ്പാട്ടു പാടാൻ പൂങ്കിളികൾ കാണാ ചില്ലകളിൽ
അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ
ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ
കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ

വാർമഴവില്ലിൻ തംബുരുവിൽ പുതു മാമഴ ശ്രുതി മീട്ടുമ്പോൾ
അത്തച്ചമയ പൂക്കളമായ് തങ്ക ചെറു ചെറു നിറപറയായ്
അത്തച്ചമയ പൂക്കളമായ് തങ്ക ചെറു ചെറു നിറപറയായ്
അരികത്തേഴു നിറവും പുതു വർണ ചിന്തിലാടി എൻ മനമാകെ
കനവാകെ നന്മകളായ് നിന്നഴകോലും നീർ മിഴിയിൽ സ്വപ്‌നങ്ങൾ

അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ
ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ
കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ

അനുരാഗത്തിൻ അതിരില്ലാത്തൊരു മറുകര തേടി നമ്മൾ
ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു
ആലിപ്പഴവും മഴയും പൊഴിയും കരയിൽ നമ്മൾ വന്നു
പവിഴത്തോണി പോലും പ്രണയക്കാറ്റിലാടി തേന്മാവും
പൂങ്കാറ്റും തേടുന്നു ഒന്നാകും നിമിഷത്തിൻ വർണ്ണങ്ങൾ

അക്കളി ഇക്കളി കളിചിരിതൻ മധുരിത കാകളികൾ
ആമര ഈമര മഴകൊഴുകും കാറ്റിൻ തിരയടികൾ (2)
കേൾക്കാം തകിലടികൾ പൂങ്കുഴലിൻ പൂവിളികൾ


Other Songs in this movie

Kunneri Parannu
Singer : Madhu Balakrishnan   |   Lyrics : Vayalar Sarathchandra Varma   |   Music : Mejo Joseph
Swapnam Thedaam
Singer : G Venugopal, Anju Joseph   |   Lyrics : Kaithapram   |   Music : Mejo Joseph
Ammaanam
Singer : G Venugopal   |   Lyrics : Kaithapram   |   Music : Mejo Joseph
Kadhayengo
Singer : Sudeep Kumar   |   Lyrics : Manoj Nair   |   Music : Mejo Joseph