View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിപ്പൂ ...

ചിത്രംസത്യം പറഞ്ഞാ വിശ്വസിക്കുവോ (2019)
ചലച്ചിത്ര സംവിധാനംജി പ്രജിത്ത്
ഗാനരചനസുജേഷ് ഹരി
സംഗീതംവിശ്വജിത്ത്
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ...
(പുലരിപ്പൂ പോലെ ...)

അന്തിക്ക് വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെന്റെ ശ്വാസക്കാറ്റു പകുത്ത് കുളിർന്നില്ലേ
അന്തിക്ക് വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെന്റെ ശ്വാസക്കാറ്റു പകുത്ത് കുളിർന്നില്ലേ
മിഴിയിലയിൽ നോവിൻ മഞ്ഞ്
പൊഴിച്ച് പുണർന്നില്ലേ...
മിഴിയിലയിൽ നോവിൻ മഞ്ഞ്
പൊഴിച്ച് പുണർന്നില്ലേ...
(പുലരിപ്പൂ പോലെ ...)

ഇനിയെന്നിൽ സ്വപ്നമുല്ല
പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ്
പൊഴിക്കില്ലെന്നറിയാം
ഇനിയെന്നിൽ സ്വപ്നമുല്ല
പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ്
പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല
കൊഴിയുന്നനുരാഗപ്പൂക്കൾ...
നീയതിനെ നാരിൽ ചേർത്തു
കൊരുക്കില്ലെന്നറിയാം...
എൻ പാട്ടിനു നിൻ്റെ തംബുരു
മീട്ടില്ലെന്നറിയാം...

രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം
രാവായാൽ നിഴലും കൂടെ
പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ
ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻമുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത്
വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും
ഞാനില്ലെന്നറിയാം...
(പുലരിപ്പൂ പോലെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലിക്കൂടിനുള്ളിൽ
ആലാപനം : സുദീപ് കുമാര്‍, മെറിൻ ഗ്രെഗറി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
അംബരം
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : സുജേഷ് ഹരി   |   സംഗീതം : വിശ്വജിത്ത്