View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ദീപനാളമായി ...

ചിത്രംമാർച്ച് രണ്ടാം വ്യാഴം (2019)
ചലച്ചിത്ര സംവിധാനംജഹാൻഗിർ ഉമ്മർ
ഗാനരചനരാധാമണി പരമേശ്വരൻ
സംഗീതംഅൻവർ ഖാൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Oru deepa naalamaayerinjerinju
karinthiyaay pukayunnu (2)
kaalathinte karangalkkappan
thailam pakaraan kazhinjenkil
thailam pakaraan kazhinjenkil
varachittu chithrangal kanneeru thorathe
vazhiyorathithaa bhikshaadanam
vazhiyorathithaa bhikshaadanam
vazhiyorathithaa bhikshaadanam

Chaayam thecha jeevittha chihnangal
maayaathe manassinte kalimuttathu (2)
vilola tharala vikaarathaal
kurunnu vedhanayil venthurukee
vidhiyenna shaapa chuzhiyiloode
vidhiyenna shaapa chuzhiyiloode
neenthi neenthi karaye punaraan
kaathu kaathu nilppoo

Jeevithamenna naadaka kalariyil
yavanika melle melle uyarunnu (2)
kadhanathaalurukum kadha cholli ninnavar
arangathu nannayi abhinayichu
vesham kettiya kaapaalikar
kaanikkayellaam kayyilaakki
kandu theeraatha chithram vichithram
orumaathra kaanuvaan kannuthurakku
kaalame kaalame kaalame
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു ദീപ നാളമായെരിഞ്ഞെരിഞ്ഞു
കരിന്തിയായ് പുകയുന്നു (2)
കാലത്തിന്റെ കരങ്ങൾക്കൽപ്പം
തൈലം പകരാൻ കഴിഞ്ഞെങ്കിൽ
തൈലം പകരാൻ കഴിഞ്ഞെങ്കിൽ
വരച്ചിട്ട ചിത്രങ്ങൾ കണ്ണീര് തോരാതെ
വഴിയോരത്തിതാ ഭിക്ഷാടനം
വഴിയോരത്തിതാ ഭിക്ഷാടനം
വഴിയോരത്തിതാ ഭിക്ഷാടനം

ചായം തേച്ച ജീവിത ചിഹ്നങ്ങൾ
മായാതെ മനസ്സിന്റെ കളിമുറ്റത്തു (2)
വിലോല തരള വികാരത്താൽ
കുരുന്നു വേദനയിൽ വെന്തുരുകീ
വിധിയെന്ന ശാപ ചുഴിയിലൂടെ
വിധിയെന്ന ശാപ ചുഴിയിലൂടെ
നീന്തി നീന്തി കരയേ പുണരാൻ
കാത്തു കാത്തു നിൽപ്പൂ

ജീവിതമെന്ന നാടക കളരിയിൽ
യവനിക മെല്ലെ മെല്ലെ ഉയരുന്നു (2)
കഥനത്താലുരുകും കഥ ചൊല്ലി നിന്നവർ
അരങ്ങത്തു നന്നായി അഭിനയിച്ചു
വേഷം കെട്ടിയ കാപാലികർ
കാണിക്കയെല്ലാം കയ്യിലാക്കി
കണ്ടു തീരാത്ത ചിത്രം വിചിത്രം
ഒരുമാത്ര കാണുവാൻ കണ്ണുതുറക്കൂ
കാലമേ കാലമേ കാലമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളി കിളി
ആലാപനം : റിമി ടോമി   |   രചന : കാനേഷ് പുനൂര്‍, പൂവച്ചൽ ഹുസൈൻ   |   സംഗീതം : അൻവർ ഖാൻ
രാരീരം രാരോ
ആലാപനം : മഞ്ജരി   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : അൻവർ ഖാൻ
പൂംക്കുയിൽ കുഞ്ഞിന്
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, നജിം അര്‍ഷാദ്‌   |   രചന : പൂവച്ചൽ ഹുസൈൻ   |   സംഗീതം : അൻവർ ഖാൻ
ഏഴു സാഗരമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ സുനിൽ എസ് പരിയാരം   |   സംഗീതം : അൻവർ ഖാൻ