View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിൽ ചായ്യും ...

ചിത്രംഅനിയന്‍കുഞ്ഞും തന്നാലായത് (2019)
ചലച്ചിത്ര സംവിധാനംരാജീവ്നാഥ്
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംറോണി റാഫേല്‍
ആലാപനംവിഷ്ണുരാജ് വരവത്ത്

വരികള്‍

Lyrics submitted by: Sandhya Prakash

Vinnil chayum veyilaay mounam
engo veenalinje
neelaakasham ravin maril
thane koodananje
ini varum pulariyil
nizhalukal mayumo
nenchil kathum minnalaay neram kalam nedum
dooramaay vegam padaru nee
vennilaa therileri njanee
venmukil pole njanuyarnne
vanilo innu njanalinje
oro novum mazhayay pozhiyunne

Vinnil chayum veyilaay mounam
engo veenalinje
neelaakasham ravin maril
thane koodananje

Akalum mandeham
thane nirayum nin sneham
pakalo poy marayum chare nizhalo thanlavum
mizhikalil aardramaam urukidum jalakanam
ee maayaavillin nirangalalle
kuthichu paayum vaanil suryanalle
thanichu minnum raavin thaaramalle
udichu munnil ninnille
vennilaa thereri njanee
venmukil pole njanuyarnne
vanilo innu njanalinje
oro novum mazhayay pozhiyunne
vinnil chayum veyilaay mounam engo veenalinje

neelaakasham ravin maril
thane koodananje
ini varum pakalthil
mayumo novukal
nenchil kathum minnalaay neram kalam nedum
dooramaay vegam akaleyo
vennilaa thereri njaanee
venmukil pole njanuyarnne

vennilaa thereri njanee
venmukil pole njanuyarnne
vanilo innu njanalinje
oro novum mazhayay pozhiyunne
vanilo innu njanalinje
oro novum mazhayay pozhiyunne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ
ഇനി വരും പുലരിയിൽ
നിഴലുകൾ മായുമോ
നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും
ദൂരമായ് വേഗം പടരു നീ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലെ ഞാനുയർന്നേ
വാനിലോ ഇന്നു ഞാനലിഞ്ഞേ
ഓരോനോവും മഴയായ് പൊഴിയുന്നേ

വിണ്ണിൽ ചായും വെയിലായ് മൗനം
എങ്ങോ വീണലിഞ്ഞേ
നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ

അകലും മൺദാഹം
താനേ നിറയും നിൻ സ്‌നേഹം
പകലോ പോയ് മറയും ചാരെ നിഴലോ തണലാവും
മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം
ഈ മായാവില്ലിൻ നിറങ്ങളല്ലേ
കുതിച്ചു പായും വാനിൽ സൂര്യനല്ലേ
തനിച്ചു മിന്നും രാവിൻ താരമല്ലേ
ഉദിച്ചു മുന്നിൽ നിന്നില്ലേ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലേ ഞാനുയർന്നേ
വാനിലോ ഇന്ന് ഞാനലിഞ്ഞേ
ഓരോ നോവും മഴയായ് പൊഴിയുന്നേ
വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ

നീലാകാശം രാവിൻ മാറിൽ
താനേ കൂടണഞ്ഞേ
ഇനി വരും പകലതിൽ
മായുമോ നോവുകൾ
നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും
ദൂരമായ് വേഗം അകലെയോ
വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലെ ഞാനുയർന്നേ
വാനിലോ ഇന്നു ഞാനലിഞ്ഞേ
ഓരോനോവും മഴയായ് പൊഴിയുന്നേ

വെണ്ണിലാ തേരിലേറി ഞാനീ
വെണ്മുകിൽ പോലെ ഞാനുയർന്നേ
വാനിലോ ഇന്നു ഞാനലിഞ്ഞേ
ഓരോനോവും മഴയായ് പൊഴിയുന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുരലൻ കിളി
ആലാപനം : മംമ്ത മോഹൻ‌ദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ചക്കകുരുവെ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ജോയ് തമലം   |   സംഗീതം : എം ജയചന്ദ്രന്‍