View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇവിടെ നാം ...

ചിത്രംഎന്നോട് പറ I Love U ന്ന് (2019)
ചലച്ചിത്ര സംവിധാനംനിഖിൽ വാഹിദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംസുമേഷ് പരമേശ്വര്‍
ആലാപനംകെ എസ് ഹരിശങ്കര്‍, ശ്രുതി ശശിധരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Ivide naam nilavil mungiya vazhikalil
anayave kinavilozhukumoraruviye
avayilothungidunnithaa smrithiyude venpookkal
karalilunarnnidunnithaa oru shalabham
ethetho ormmakal nametho thinikal

Thanalnnithethidam oru kadha cholleerunnu naam
anuraaga lolayaay nee chiriyude ithalukal thannuvo
ariyathe vannu poomazha neeyen kudayayi
nanayathe ninnathingu naam pranayamo kanalukalaay

Ivide naam .......... vazhikalil
kanavil ore mugham ithuvare kandurukunnu njan
uyirodu cheruvanay ee pakaliravukal thedi njan
abhilashamente ullile neelakkadalaayi
ozhukunnathethingu naam thirakliloru pole hey hey

Ivide naam nilavil mungiya vazhikalil Ivide naam
anayave anayave kinavilozhukumoraruviye
avayilothungidunnithaa smrithiyude venpookkal
unarnnidunnitha oru shalabham oru shalabham
ethetho ormmakal oru shalabham oru shalabham
nametho thonikal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ
അണയവേ കിനാവിലൊഴുകുമൊരരുവിയേ
അവയിലൊതുങ്ങിടുന്നിതാ സ്‌മൃതിയുടെ വെൺപൂക്കൾ
കരളിലുണർന്നിടുന്നിതാ ഒരു ശലഭം
ഏതേതോ ഓർമ്മകൾ നാമേതോ തോണികൾ

തണലിന്നിതേതിടം ഒരു കഥ ചൊല്ലീരുന്നു നാം
അനുരാഗ ലോലയായ് നീ ചിരിയുടെ ഇതളുകൾ തന്നുവോ
അറിയാതെ വന്നു പൂമഴ നീയെൻ കുടയായി
നനയാതെ നിന്നതിങ്ങു നാം പ്രണയമോ കനലുകളായ്

ഇവിടെ നാം............. വഴികളിൽ
കനവിൽ ഒരേ മുഖം ഇതുവരെ കണ്ടുരുകുന്നു ഞാൻ
ഉയിരോട് ചേരുവാനായ് ഈ പകലിരവുകൾ തേടി ഞാൻ
അഭിലാഷമെന്റെ ഉള്ളിലേ നീലക്കടലായി
ഒഴുകുന്നതെതിങ്ങു നാം തിരകളിലൊരു പോലേ ഹേയ് ഹേയ്

ഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ ഇവിടെ നാം
അണയവേ അണയവേ കിനാവിലൊഴുകുമൊരരുവിയേ
അവയിലൊതുങ്ങിടുന്നിതാ സ്‌മൃതിയുടെ വെൺപൂക്കൾ
ഉണർന്നിടുന്നിതാ ഒരു ശലഭം ശലഭം ഒരു ശലഭം
ഏതേതോ ഓർമ്മകൾ ഒരു ശലഭം ഒരു ശലഭം
നാമേതോ തോണികൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അള്ളാ അവളെന്റെ പെണ്ണാകണേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അര്‍ഷാദ് കെ റഹിം   |   സംഗീതം : സുമേഷ് പരമേശ്വര്‍, അർജുൻ വി അക്ഷയ
ഏതു ഗാനം
ആലാപനം : ആവണി മൽഹാർ   |   രചന : ബാബുരാജ് കലംബൂര്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌