View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശോകമായി മൂകമായി ...

ചിത്രംറീക്രീയേറ്റർ (2020)
ചലച്ചിത്ര സംവിധാനംഅരുൺരാജ് പൂതനാൽ
ഗാനരചനഅജിത് എസ് പിള്ളൈ
സംഗീതംബാബു നാരായണന്‍
ആലാപനംവിഷ്ണു നമ്പൂതിരി

വരികള്‍

Lyrics submitted by: Sandhya Prakash

Shokamaay.....mookamaay padiyirangunnuvo
praananil novumaay vidaparayunnuvo
raagaardramaam mohangalum vahi piriyunnuvo
pokkuveyil chaanjuvo
Shokamaay.....mookamaay padiyirangunnuvo

Nenchile venalil vaadidunnuvo
poovithal thumbile viraha marmmaram
thedidunnuvo ethu theeram thediyinnu
poyidunnuvo evide priyamaam
mridu sneha saanthwanam

Ormmakal mounamaay yaathra pokave
paathiraa thennalum veenurangave
koorirulin koottinullil thengidunnuvo
raakkili than paattu pole
kenidunnuvo idarum hridayam
ariyunnathillayo

Shokamaay.....mookamaay padiyirangunnuvo
praananil novumaay vidaparayunnuvo
raagaardramaam mohangalum vahi piriyunnuvo
pokkuveyil chaanjuvo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ശോകമായ് ......മൂകമായ് പടിയിറങ്ങുന്നുവോ
പ്രാണനിൽ നോവുമായ് വിടപറയുന്നുവോ
രാഗാർദ്രമാം മോഹങ്ങളും വഴി പിരിയുന്നുവോ
പോക്കുവെയിൽ ചാഞ്ഞുവോ
ശോകമായ് ......മൂകമായ് പടിയിറങ്ങുന്നുവോ

നെഞ്ചിലേ വേനലിൽ വാടിടുന്നുവോ
പൂവിതൾ തുമ്പിലേ വിരഹ മർമ്മരം
തേടിടുന്നുവോ ഏതു തീരം തേടിയിന്നു
പോയിടുന്നുവോ എവിടേ പ്രിയമാം
മൃദു സ്‌നേഹ സാന്ത്വനം

ഓർമ്മകൾ മൗനമായ് യാത്ര പോകവേ
പാതിരാ തെന്നലും വീണുറങ്ങവേ
കൂരിരുളിൻ കൂട്ടിനുള്ളിൽ തേങ്ങിടുന്നുവോ
രാക്കിളി തൻ പാട്ട് പോലേ
കേണിടുന്നുവോ ഇടറും ഹൃദയം
അറിയുന്നതില്ലയോ

ശോകമായ് ......മൂകമായ് പടിയിറങ്ങുന്നുവോ
പ്രാണനിൽ നോവുമായ് വിടപറയുന്നുവോ
രാഗാർദ്രമാം മോഹങ്ങളും വഴി പിരിയുന്നുവോ
പോക്കുവെയിൽ ചാഞ്ഞുവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൺമണിയെ
ആലാപനം : അന്‍വര്‍ സാദത്ത്, ശ്രീയ അന്ന ജോസഫ്   |   രചന : ബാബു നാരായണന്‍, അജിത് എസ് പിള്ളൈ   |   സംഗീതം : ബാബു നാരായണന്‍
ആരോ പറഞ്ഞു
ആലാപനം : എം ജി ശ്രീകുമാർ, വീണ സുജിത്   |   രചന : ബാബു നാരായണന്‍   |   സംഗീതം : ബാബു നാരായണന്‍