View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യാക്ഷരമെൻ ...

ചിത്രംചാച്ചാജി (2019)
ചലച്ചിത്ര സംവിധാനംഎം ഹാജമൊയ്നു
ഗാനരചനഎം ഹാജമൊയ്നു
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംവൈഷ്‌ണവി പണിക്കർ

വരികള്‍

Lyrics submitted by: Sandhya Prakash

Aadyaaksharamen arivaay kurippicha
aa gurunaadhane marakkillorikkalum
aadyaaksharamen arivaay kurippicha
aa gurunaadhane marakkillorikkalum
aarodum nanmakal cheyyan padippicha
aa priya guruvine smaricheedunnu njan

Aadyaaksharamen arivaay kurippicha
aa gurunaadhane marakkillorikkalum

Aadyamayarivinte velichamaay vanna
aa punyajanmathe aaraadhikkunnu njan
Aadyamayarivinte velichamaay vanna
aa punyajanmathe aaraadhikkunnu njan
aakaasha neelima iniyethra kazhinjalum
aa guru vachanangal marakkuvaanaakumo

Aadyaaksharamen arivaay kurippicha
aa gurunaadhane marakkillorikkalum

Aadya kavithayoru gurudakshinayaayithaa
aa guru paadathilarppichidunnitha
aadya kavithayoru gurudakshinayaayitha
aa guru paadathilarppichidunnithaa
aayiramaayiram kannuneer muthamaay
aa punyaathmavine kai thozhunnu njan

Aadyaaksharamen arivaay kurippicha
aa gurunaadhane marakkillorikkalum
aarodum nanmakal cheyyan padippicha
aa priya guruvine smaricheedunnu njan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും
ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും
ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച
ആ പ്രിയ ഗുരുവിനേ സ്മരിച്ചീടുന്നു ഞാൻ

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും

ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന
ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ
ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന
ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ
ആകാശ നീലിമ ഇനിയെത്ര കഴിഞ്ഞാലും
ആ ഗുരു വചനങ്ങൾ മറക്കുവാനാകുമോ

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും

ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ
ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ
ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ
ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ
ആയിരമായിരം കണ്ണുനീർ മുത്തുമായ്
ആ പുണ്യാത്മാവിനെ കൈ തൊഴുന്നു ഞാൻ

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും
ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച
ആ പ്രിയ ഗുരുവിനേ സ്മരിച്ചീടുന്നു ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍