View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നല്ല നല്ല കയ്യാണല്ലോ ...

ചിത്രംകാട്ടുമൈന (1963)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Nalla nalla kayyaanallo
kochu kaattu penne
allalellaam theerum ninte
nalla kaalam vanne

oruthan nalloru karuthaan ninnuyir
tharathil kaathoru veeran
olichu vannallo kudiyiruppathu-
ndoli perum sukumaaran
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നല്ലനല്ല കയ്യാണല്ലോ കൊച്ചു കാട്ടുപെണ്ണേ
അല്ലലെല്ലാം തീരും നിന്റെ നല്ലകാലം വന്നേ...(2)
ഒരുത്തൻ നല്ലൊരു കരുത്തൻ നിന്നുയിർ
തരത്തിൽ കാത്തൊരു വീരൻ...
ഒളിച്ചുവന്നല്ലോ കുടിയിരിപ്പതുണ്ടൊളിപെറും സുകുമാരൻ...

കഴുത്തിൽ ചിപ്പിയും കുറത്തിവേഷവും കണ്ടോ...
ചന്തമുണ്ടോ...
തെളിഞ്ഞാൽ കഴുത്തുപോമെന്നു് അറിയുന്നുണ്ടോ...
എടീ അറിയുന്നുണ്ടോ...എടീ അറിയുന്നുണ്ടോ...
(കഴുത്തിൽ ചിപ്പിയും...)

അതറിഞ്ഞുതന്നെ വന്നതാണു തെന്മലക്കാരീ
പറഞ്ഞിടേണ്ട വടമലക്കാർ പതറുകയില്ലാ...(2)
അമ്മലയരയൻ ഇമ്മലേൽ വന്നാൽ അപ്പോൾ വെട്ടും അതല്ലേ ചട്ടം
അങ്ങിനെയായാൽ അണ്ണനപായം വന്നിടുമെന്നാണോ...
ഇങ്ങു വന്നാൽ എന്താണോ...
കഴുത്തിൽ ചിപ്പിയും കുറത്തിവേഷവും കണ്ടോ...

നേരു തന്നെ നിന്റെയണ്ണൻ പോരുവതില്ലാ..
ഇതു കാരണമല്ലേ...
ആഹാ...അമ്പടി കള്ളീ എന്നെ വിരട്ടാൻ
വമ്പുകളൊന്നും ചൊല്ലേണ്ട...
അമ്പോ നിന്റെ കുറുമ്പി ചൊന്നതു വമ്പാണെന്നു നിനയ്ക്കേണ്ട...
കൊമ്പൻ നിന്നെ കാണാനെന്നും കൊമ്പുവിളിച്ചു വരുന്നില്ലേ...
കൊമ്പനു വരുവാൻ തടവില്ലാ...
ആ കൊമ്പനുമേലേ ഇരിപ്പവനോ...
എന്തു വരുതി വന്നാലും ആരു വഴി തടഞ്ഞാലും..(2)
ഇരുമലർ നാം ഒരു മലരായ് മരുവുമെന്നാളും..കാട്ടിൽ
പുലരുമെന്നാളും...(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ വാ വനരാജാവേ
ആലാപനം : പി സുശീല, കെ പി ഉദയഭാനു   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നാണത്താല്‍
ആലാപനം : കമുകറ, ഗ്രേസി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാട്ടുകുറിഞ്ഞി കാട്ടുകുറിഞ്ഞി
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മലമുകളില്‍ മാമരത്തില്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പാടാന്‍ ചുണ്ടു്
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കാവിലമ്മേ
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മായപ്പെട്ടിയുണ്ടു്
ആലാപനം : മെഹബൂബ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കഴുത്തിൽ ചിപ്പിയും
ആലാപനം : പി ലീല, രേണുക   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍