View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Njaanakum Poovil ...

MovieHappy Sardaar (2019)
Movie DirectorSudip, Geethika
LyricsBK Harinarayanan
MusicGopi Sundar
SingersSithara Krishnakumar

Lyrics

Lyrics submitted by: Sandhya Prakash

Njaanaakum poovil narumani manjaay peyyum naal
mazhavillaayenne maattum maanathin mutham thaayo
enswaasathaalam ariyana kaattaayi cherunnaaro
uyiraake thulli thookum thene nee aaro aaro
aathmaavin aazham thedum meenaay maarum ninne
perentho chollendu njaan jeevante jeevane
anuvaake padarunnen theeyo neeyo

Njaanaakum poovil narumani manjaay peyyum naal
mazhavillaayenne maattum maanathin mutham thaayo

Praanane nee eenamothum veenayaakki viralinaal
nee varaathaay kaathu nilkkum naalamaakki mizhikale
kanavoru neercholayaay athilival neyyambalaay
nanu nane ithalodithalu viriye

Neeyoraalin kaathilothum vaakkupole ishalukal
ente naanam kandu ninne punchirippuu kolussukal
nerayanu paaraake theliyanu nee maathrame
pranayamithavalil ozhuki niryave

Njaanaakum poovil narumani manjaay peyyum naal
mazhavillaayenne maattum maanathin mutham thaayo
enswaasathaalam ariyana kaattaayi cherunnaaro
uyiraake thulli thookum thene nee aaro aaro
aathmaavin aazham thedum meenaay maarum ninne
perentho chollendu njaan jeevante jeevane
anuvaake padarunnen theeyo neeyo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ
മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ
എൻശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ
ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ
ആത്മാവിൻ ആഴം തേടും മീനായ് മാറും നിന്നേ
പേരെന്തോ ചൊല്ലേണ്ടു ഞാൻ ജീവന്റെ ജീവനേ
അണുവാകെ പടരുന്നേൻ തീയോ നീയോ

ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ
മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ

പ്രാണനേ നീ ഈണമോതും വീണയാക്കി വിരലിനാൽ
നീ വരാതായ് കാത്തു നിൽക്കും നാളമാക്കി മിഴികളേ
കനവൊരു നീർച്ചോലയായ് അതിലിവൾ നെയ്യാമ്പലായ്
നനുനനെ ഇതളോടിതള് വിരിയേ

നീയൊരാളിൻ കാതിലോതും വാക്കുപോലേ ഇശലുകൾ
എന്റെ നാണം കണ്ടുനിന്നേ പുഞ്ചിരിപ്പൂ കൊലുസ്സുകൾ
നെറയണ് പാരാകെ തെളിയണ് നീ മാത്രമേ
പ്രണയമിതവളിൽ ഒഴുകി നിറയവേ

ഞാനാകും പൂവിൽ നറുമണി മഞ്ഞായ് പെയ്യും നാൾ
മഴവില്ലായെന്നെ മാറ്റും മാനത്തിൻ മുത്തം തായോ
എൻശ്വാസതാളം അറിയണ കാറ്റായി ചേരുന്നാരോ
ഉയിരാകെ തുള്ളി തൂകും തേനേ നീ ആരോ ആരോ
ആത്മാവിൻ ആഴം തേടും മീനായ് മാറും നിന്നേ
പേരെന്തോ ചൊല്ലേണ്ടു ഞാൻ ജീവന്റെ ജീവനേ
അണുവാകെ പടരുന്നേൻ തീയോ നീയോ


Other Songs in this movie

Patiala Peg
Singer : Zia Ul Haq   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Meri Meri Dilruba
Singer : Naresh Iyer   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Shaadi Mein Aana
Singer : Divya S Menon, Shwetha (MSS), Abhaya Hiranmayi, Zia Ul Haq   |   Lyrics : Santhosh Varma   |   Music : Gopi Sundar
Hey Hello
Singer : Naresh Iyer   |   Lyrics : Vinayak Sasikumar   |   Music : Gopi Sundar
Pandithu Pande
Singer : Kalabhavan Joshi   |   Lyrics : BK Harinarayanan   |   Music : Gopi Sundar