View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ രാപ്പൂവിൽ ...

ചിത്രംതെളിവ് (2019)
ചലച്ചിത്ര സംവിധാനംഎം എ നിഷാദ്
ഗാനരചനകെ ജയകുമാര്‍
സംഗീതംകല്ലറ ഗോപന്‍
ആലാപനംപി ജയചന്ദ്രൻ, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Ethoo.......raappoovil......
parimala doothaay mounam kiniyumbol
veeshum....... raakkaattil.......
ilakiya kaayal nencham ulayumbol
veendum madabharamethoo sruthi meetti udalin izhakal
thaane murukunnu
ethoo ....... aappoovil......
parimala doothaay mounam kiniyumbol

Akaasha deepangal maanju
puthumazha thazhukiya yaaminiyunarukayaay
mekhangal thaaneyalinju.......
oru thudi karalilunarnnui kithakkukayaay
kaayalorangal kaattilunmaada nrithamaadunaa
lahariyithaa kaitha pookkunna
neramaay manam vannu pulkunna yaamamithaa
swaasamounangal onnu cherunna samayamithaa....
ethoo ....... aappoovil......
parimala doothaay mounam kiniyumbol

Eakaantha vaathil thuranuu
pulakitha mooka manohara vismrithiyaay
etho viralppadunarnnoo
vismaya swaralaya madhuritha nirvrithiyaay
tharalagaathriyaay bhoomi paadunna
bhaavageethangal uyirukayaay
eeranaarnnoree haritha kanchukam
kaattilazhiyunna neramaay
agninaalangal sangamikkunna samayamaay

Ethoo.......raappoovil......
parimala doothaay mounam kiniyumbol
veeshum....... raakkaattil.......
ilakiya kaayal nencham ulayumbol
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ .....രാപ്പൂവിൽ .......
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
വീശും .......രാക്കാറ്റിൽ ........
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ
വീണ്ടും മദഭരമേതോ ശ്രുതി മീട്ടി ഉടലിൻ ഇഴകൾ
താനേ മുറുകുന്നു
ഏതോ .....രാപ്പൂവിൽ .......
പരിമള ദൂതായ് മൗനം കിനിയുമ്പോൾ

ആകാശ ദീപങ്ങൾ മാഞ്ഞു
പുതുമഴ തഴുകിയ യാമിനിയുണരുകയായ്
മേഘങ്ങൾ താനേയലിഞ്ഞു........
ഒരു തുടി കരളിലുണർന്ന് കിതക്കുകയായ്
കായലോരങ്ങൾ കാറ്റിലുന്മാദ നൃത്തമാടുന്ന
ലഹരിയിതാ കൈത പൂക്കുന്ന
നേരമായ് മണം വന്നു പുൽകുന്ന യാമമിതാ
ശ്വാസമൗനങ്ങൾ ഒന്നു ചേരുന്ന സമയമിതാ ....
ഏതോ .....രാപ്പൂവിൽ .......
പരിമള ദൂതായ് മൗനം കിനിയുമ്പോൾ

ഏകാന്ത വാതിൽ തുറന്നു
പുളകിത മൂക മനോഹര വിസ്‌മൃതിയായ്
ഏതോ വിരൽപ്പാടുണർന്നൂ
വിസ്മയ സ്വരലയ മധുരിത നിർവൃതിയായ്
തരളഗാത്രിയായ് ഭൂമി പാടുന്ന
ഭാവഗീതങ്ങൾ ഉതിരുകയായ്‌
ഈറനാർന്നൊരീ ഹരിത കഞ്ചുകം
കാറ്റിലഴിയുന്ന നേരമായ്
അഗ്നിനാളങ്ങൾ സംഗമിക്കുന്ന സമയമായ്

ഏതോ .....രാപ്പൂവിൽ .......
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
വീശും .......രാക്കാറ്റിൽ ........
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും ചന്ദനഗന്ധം
ആലാപനം : കല്ലറ ഗോപന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : കല്ലറ ഗോപന്‍
എവിടെ അവൾ (തെരുവു നാടകഗാനം)
ആലാപനം : നെടുമുടി വേണു, വർഷ ഹരിദാസ്   |   രചന : നെടുമുടി വേണു   |   സംഗീതം : നെടുമുടി വേണു