View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചിൽ അനുരാഗം ...

ചിത്രംഅടുക്കളയിൽ പണിയുണ്ട് (2019)
ചലച്ചിത്ര സംവിധാനംകെ കെ മേനോൻ
ഗാനരചനമനേഷ് രവീന്ദ്രൻ
സംഗീതംസംഗീത
ആലാപനംസംഗീത

വരികള്‍

Lyrics submitted by: Sandhya Prakash

Nenchilanuraagam koodumenayunna neram
enniloru moham koottu thirayunnathaaro
mozhiyilum madhuramaay mounangal paadiyo
aaroraal jeevanil.....
aardramaay pulkiyo parayathe ariyunnuvo
ennullilulla pranayam......

Nenchilanuraagam koodumenayunna neram
enniloru moham koottu thirayunnathaaro

Oru poovinullil nirayum vasantham
iniyennumen kaikumbilil
pakarunnathaaro....
thanalaayi neeyen arikathu nilkke
ilaveyililum kulirunnuven
idanenchamaake.....
praananil thazhukumoru kaattupol
ozhukumee vazhiyiliniyenkoottinaay
ennum..... neeyen.... chaare.....

Nenchilanuraagam koodumenayunna neram
enniloru moham koottu thirayunnathaaro

Eeran nilaavil peyyum kinaavil
irukaikalaal punaruven
mohangalaaro......
pranayaardraminne nimishangalellaam
mazhanoolupol aliyunnu njaan
ee raavilaake iniyumen
arikilillengil njaan
ithalukal kozhiyumoru
cherupoov pol
veezhum.....mannin....melle

Nenchilanuraagam koodumenayunna neram
enniloru moham koottu thirayunnathaaro
mozhiyilum madhuramaay mounangal paadiyo
aaroraal jeevanil.....
aardramaay pulkiyo parayathe ariyunnuvo
ennullilulla pranayam......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ടു തിരയുന്നതാരേ
മൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോ
ആരൊരാൾ ജീവനിൽ ......
ആർദ്രമായ്‌ പുൽകിയോ പറയാതെ അറിയുന്നുവോ
എന്നുള്ളിലുള്ള പ്രണയം .....

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ടു തിരയുന്നതാരേ

ഒരു പൂവിനുള്ളിൽ നിറയും വസന്തം
ഇനിയെന്നുമെൻ കൈകുമ്പിളിൽ
പകരുന്നതാരോ ....
തണലായി നീയെൻ അരികത്തു നിൽക്കെ
ഇളവെയിലിലും കുളിരുന്നുവെൻ
ഇടനെഞ്ചമാകെ ...
പ്രാണനിൽ തഴുകുമൊരു കാറ്റുപോൽ
ഒഴുകുമീ വഴിയിലിനിയെൻ കൂട്ടിനായ്
എന്നും..... നീയെൻ....ചാരേ ......

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ടു തിരയുന്നതാരേ

ഈറൻ നിലാവിൽ പെയ്യും കിനാവിൽ
ഇരുകൈകളാൽ പുണരുന്നുവെൻ
മോഹങ്ങളാരോ ........
പ്രണയാർദ്രമിന്നേ നിമിഷങ്ങളെല്ലാം
മഴനൂലുപോൽ അലിയുന്നു ഞാൻ
ഈ രാവിലാകെ ഇനിയുമെൻ
അരികിലില്ലെങ്കിൽ ഞാൻ
ഇതളുകൾ കൊഴിയുമൊരു
ചെറു പൂവ് പോൽ
വീഴും ....മണ്ണിൻ ....മെല്ലേ

നെഞ്ചിലനുരാഗം കൂടുമെനയുന്ന നേരം
എന്നിലൊരു മോഹം കൂട്ടു തിരയുന്നതാരേ
മൊഴിയിലും മധുരമായ് മൗനങ്ങൾ പാടിയോ
ആരൊരാൾ ജീവനിൽ ......
ആർദ്രമായ്‌ പുൽകിയോ പറയാതെ അറിയുന്നുവോ
എന്നുള്ളിലുള്ള പ്രണയം .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിൽ ചിലമ്പുമണി
ആലാപനം : സിതാര കൃഷ്ണകുമാര്‍, ജിതിൻ രാജ്   |   രചന : മനേഷ് രവീന്ദ്രൻ   |   സംഗീതം : സംഗീത
വിണ്ണിൽ മിന്നും താരമേ
ആലാപനം : ഹരിചരൻ   |   രചന : മനേഷ് രവീന്ദ്രൻ   |   സംഗീതം : സംഗീത