View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തല തെറിച്ചൊരു ആൾക്കൂട്ടം ...

ചിത്രംമറിയം വന്നു വിളക്കൂതി (2020)
ചലച്ചിത്ര സംവിധാനംജെനിത് കാച്ചപ്പിള്ളി
ഗാനരചനസന്ധൂപ് നാരായണൻ , ഇമ്പാച്ചി
സംഗീതംപ്രശാന്ത് പിള്ള, വാസിം-മുരളി
ആലാപനംഇമ്പാച്ചി

വരികള്‍

Lyrics submitted by: Sandhya Prakash

Thala therichoru aalkkoottamethi
kaanaakkaazhchakalkkappurathu athirukal keri
nidhi thedi raajaakkal ithu nammude
bharanakaalam melaalanmaar namma naalum
vazhi vazhi vari aayi ninnu thaalam
dhiruthiyil chilavaru avashanaakum
kaanaa kaazhchakalkkundu kshaamam
saare pande njaanee tharikida aane
shanidasha kaanum ennaalum
moda moda aakum ivarude sheelam
munnottanini sanchaaram
rasikaramaakum ee naalum
kalapila paadunnu ellaarum
thaanthonnikale pole kaanum
kuruthakkedilum aanandham
thala poya thenginte mandelu
mala pole naalanchu mathanga
kadalaasukondulla vanchiyil
kadalezhum onnichu pokaan moham
maanam thedi njaanum kaanaatha
kaazhchakal kothikkum hridayathil
ulla thee kedaathe alayunna swarga
raajyathekku thudaraanaay
palavidha rasikara anubhavangalum
oru podi kombum nilavadhi kaanum
thala pukayana chila maanjaalam
njarambukalilo vepraalam
kalapila paadunnu ellaarum
chila pala parayaanum undaakum
parayana vaakkukal theeppori kum
ithu nammude swantham saamraajyam

Thala poya thenginte mandelu
mala pole naalanchu mathanga
kadalaasukondulla vanchiyil
kadalezhum onnichu pokaan moham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തല തെറിച്ചൊരു ആൾക്കൂട്ടമെത്തി
കാണാക്കാഴ്ചകൾക്കപ്പുറത്തു അതിരുകൾ കേറി
നിധി തേടി രാജാക്കൾ ഇത് നമ്മുടെ
ഭരണകാലം മേലാളൻമാർ നമ്മ നാലും
വഴി വഴി വരി ആയി നിന്ന് താളം
ധിറുതിയിൽ ചിലവര് അവശനാകും
കാണാ കാഴ്ചകൾക്കുണ്ട് ക്ഷാമം
സാറേ പണ്ടേ ഞാനീ തരികിട ആണേ
ശനിദശ കാണും എന്നാലും
മൊട മൊട ആകും ഇവരുടെ ശീലം
മുന്നോട്ടാണിനി സഞ്ചാരം
രസികരമാകും ഈ നാളും
കലപില പാടുന്നു എല്ലാരും
താന്തോന്നികളെ പോലേ കാണും
കുരുത്തക്കേടിലും ആനന്ദം
തലപോയ തെങ്ങിന്റെ മണ്ടേല്
മല പോലെ നാലഞ്ചു മത്തങ്ങ
കടലാസുകൊണ്ടുള്ള വഞ്ചിയിൽ
കടലേഴും ഒന്നിച്ചു പോകാൻ മോഹം
മാനം തേടി ഞാനും കാണാത്ത
കാഴ്ചകൾ കൊതിക്കും ഹൃദയത്തിൽ
ഉള്ള തീ കെടാതെ അലയുന്ന സ്വർഗ്ഗ
രാജ്യത്തേക്ക് തുടരാനായ്
പല വിധ രസികര അനുഭവങ്ങളും
ഒരു പൊടി കൊമ്പും നിലവധി കാണും
തല പുകയണ ചില മാഞ്ഞാളം
ഞരമ്പുകളിലോ വെപ്രാളം
കലപില പാടുന്നു എല്ലാരും
ചില പല പറയാനും ഉണ്ടാകും
പറയണ വാക്കുകൾ തീപ്പൊരി ആകും
ഇത് നമ്മുടെ സ്വന്തം സാമ്രാജ്യം

തലപോയ തെങ്ങിന്റെ മണ്ടേല്
മല പോലെ നാലഞ്ചു മത്തങ്ങ
കടലാസുകൊണ്ടുള്ള വഞ്ചിയിൽ
കടലേഴും ഒന്നിച്ചു പോകാൻ മോഹം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കെ മൊത്തം വെപ്രാളം
ആലാപനം : ഇമ്പാച്ചി   |   രചന : സന്ധൂപ് നാരായണൻ , ഇമ്പാച്ചി   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
വൈഫൈയ്ക്കു സ്പീഡില്ലാ
ആലാപനം : ജെയിംസ് തകര   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
ഈ ജീവിതം
ആലാപനം : ടീം പിപി   |   രചന : ടീം പിപി   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
റോണി ഇൻട്രോ
ആലാപനം : ഇമ്പാച്ചി   |   രചന : ഇമ്പാച്ചി   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
ഒപേറാ സോങ്
ആലാപനം : സ്‌റ്റെഫനി ഡി പ്രെസ്   |   രചന : വാസിം-മുരളി   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
മിഷേൽ തീം
ആലാപനം : എലീഷ എബ്രഹാം   |   രചന : മുരളി കൃഷ്ണ   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി
മന്ദാകിനി തീം
ആലാപനം : മുരളി കൃഷ്ണ   |   രചന : മുരളി കൃഷ്ണ   |   സംഗീതം : പ്രശാന്ത് പിള്ള, വാസിം-മുരളി