View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോടും പറയാതെ ...

ചിത്രംവവ്വാലും പേരക്കയും (2020)
ചലച്ചിത്ര സംവിധാനംമനോ ജി
ഗാനരചനഡോ രാജേഷ്
സംഗീതംജുബൈർ മുഹമ്മദ്
ആലാപനംജുബൈർ മുഹമ്മദ്

വരികള്‍

Lyrics submitted by: Sandhya Prakash

Aarodum parayaathe neyennullil
aakaasha koodaarameki
aarorumariyaathe njaanum ninnil
aalolamaayonnu cholli
alivaarnnoraadyaanuraagathilariyaathe
aathmaavin chaare vannu neeyennil
arikathu ninnaalumakalekkakannaalum
azhake neeyennil minnum thaaram pole

Mnassil kannaadikkoottil njaanum neeyum
irumeyyum onnayidaan cherum
mazhavil minnaarappovin maayaalokam
iniyennum kaanaa theeram thedaam
mizhikalkku mozhiyaayi manathaarilaliyunna
maayaatha sneham thannu neyennum
niramulla ninavinte niravaarnna nilavinte
nizhalaayi neeyum ninnil nirayunnu

Aarodum parayaathe neyennullil
aakaasha koodaarameki
alivaarnnoraadyaanuraagathilariyaathe
aathmaavin chaare vannu neeyennil
arikathu ninnaalumakalekkakannaalum
azhake neeyennil minnum thaaram pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോടും പറയാതെ നീയെന്നുള്ളിൽ
ആകാശ കൂടാരമേകി
ആരോരുമറിയാതെ ഞാനും നിന്നിൽ
ആലോലമായൊന്നു ചൊല്ലി
അലിവാർന്നൊരാദ്യാനുരാഗത്തിലറിയാതെ
ആത്മാവിൻ ചാരെ വന്നു നീയെന്നിൽ
അരികത്തു നിന്നാലും അകലേക്കകന്നാലും
അഴകേ നീയെന്നിൽ മിന്നും താരം പോലേ

മനസ്സിൽ കണ്ണാടിക്കൂട്ടിൽ ഞാനും നീയും
ഇരുമെയ്യും ഒന്നായിടാൻ ചേരും
മഴവിൽ മിന്നാരപ്പൂവിൻ മായാലോകം
ഇനിയെന്നും കാണാ തീരം തേടാം
മിഴികൾക്കു മൊഴിയായി മനതാരിലലിയുന്ന
മായാത്ത സ്നേഹം തന്നു നീയെന്നും
നിറമുള്ള നിനവിന്റെ നിറവാർന്ന നിലവിന്റെ
നിഴലായി നീയും നിന്നിൽ നിറയുന്നു

ആരോടും പറയാതെ നീയെന്നുള്ളിൽ
ആകാശ കൂടാരമേകി
അലിവാർന്നൊരാദ്യാനുരാഗത്തിലറിയാതെ
ആത്മാവിൻ ചാരെ വന്നു നീയെന്നിൽ
അരികത്തു നിന്നാലും അകലേക്കകന്നാലും
അഴകേ നീയെന്നിൽ മിന്നും താരം പോലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിള ഒഴുകി
ആലാപനം : ശ്രീനന്ദ, അജ്മൽ മുഹമ്മദ്   |   രചന : ഡോ രാജേഷ്   |   സംഗീതം : ജുബൈർ മുഹമ്മദ്
തേപ്പ്
ആലാപനം : ജിതിന്‍, അഭിജിത്, നിഷിൽ വിനോ   |   രചന : സാൽവിൻ വർഗീസ്   |   സംഗീതം : ന്മകജെ മ്യൂസിക് ബാൻഡ്
വവ്വാലും പേരക്കായും
ആലാപനം : ജിതിന്‍   |   രചന : ന്മകജെ മ്യൂസിക് ബാൻഡ്   |   സംഗീതം : ന്മകജെ മ്യൂസിക് ബാൻഡ്