View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്മരണകൾ ...

ചിത്രംഭൂമിയിലെ മനോഹര സ്വകാര്യം (2020)
ചലച്ചിത്ര സംവിധാനംഷൈജു അന്തിക്കാട്
ഗാനരചനഅവര്‍ അലി
സംഗീതംസച്ചിന്‍ ബാലു
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Smaranakal kaadaay ilayilakumbol
athu kaattala than kadha parayalaay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan

Nigoodamaay vanam valartha poovu nee
smrithirithuvewrivannuvo
vidoora suryaa nin sameepamethiyo
smrithiyathilooyalaadi njaan
oruvelayormmakal pularkaala swapnamaayidaam
pularkaala swapnavum pularkaala satyamaay
pranayamaay sakalam

Smaranakal kaadaay ilayilakumbol
athu kaattala than kadha parayalay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan

Kapam pilarnnezhum apoorvva shalabhame
malarithilonnirikkumo
aa............................
agaadhanidra than kidaavivante
ponchirakithalaayi maarumo
kadunovinormma pol
puthuvidarnna kaavival
puthuvidarnnathil
padarum paraagammay njaan
pranayam pootha vipinam nammal

Smaranakal kaadaay ilayilakumbol
athu kaattala than kadha parayalaay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്‌മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്‌മരണകൾ കാറ്റായ്‌ കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ

നിഗൂഢമായ് വനം വളർത്ത പൂവ് നീ
സ്‌മൃതിഋതുവേറിവന്നുവോ
വിദൂര സൂര്യാ നിൻ സമീപമെത്തിയോ
സ്‌മൃതിയതിലൂയലാടി ഞാൻ
ഒരുവേളയോർമ്മകൾ പുലർകാല സ്വപ്നമായിടാം
പുലർകാല സ്വപ്നവും പുലർകാല സത്യമായ്
പ്രണയമായ് സകലം

സ്‌മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്‌മരണകൾ കാറ്റായ്‌ കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ

കപം പിളർന്നെഴും അപൂർവ്വ ശലഭമേ
മലരിതിലൊന്നിരിക്കുമോ
ആ ...........................
അഗാധനിദ്ര തൻ കിടാവിവന്റെ
പൊൻചിറകിതളായി മാറുമോ
കടു നോവിനോർമ്മപോൽ
പുതുപൂവിടർന്ന കാവിവൾ
പുതുപൂവിടർന്നതിൽ
പടരും പരാഗമായ് ഞാൻ
പ്രണയം പൂത്ത വിപിനം നമ്മൾ

സ്‌മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്‌മരണകൾ കാറ്റായ്‌ കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണക്കിന്റെ പുസ്തകം
ആലാപനം : കൃഷ്ണനുണ്ണി, ദേവദത്ത് ബിജിബാൽ, സച്ചിന്‍ ബാലു   |   രചന : മനു മൻജിത്‌   |   സംഗീതം : സച്ചിന്‍ ബാലു
കണ്ണാരം പൊത്തി
ആലാപനം : വിജയ്‌ യേശുദാസ്‌, മൃദുല വാര്യർ   |   രചന : ശാന്തകുമാര്‍   |   സംഗീതം : സച്ചിന്‍ ബാലു
എന്തിനെൻ പ്രണയമേ
ആലാപനം : മൃദുല വാര്യർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സച്ചിന്‍ ബാലു