View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കര്‍പ്പൂര നക്ഷത്രദീപം ...

ചിത്രംലോറാ നീ എവിടെ (1971)
ചലച്ചിത്ര സംവിധാനംടി ആർ രഘുനാഥ്
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

karppoora nakshathra deepam koluthum
kaaval maalaakhamaare
irulodirul moodum ee vazhithaarayil
oru thiri naalamerinju tharoo

vinnin velichamee mannil veenitt
randaayiratholamaandukalaayi
ee ushna mekhalayil ee nishabdhathayil
vidarum munpe moha pushpangal
kozhiyukayaanallo vaadi kozhiyukayaanallo
(karppoora)

vinnin kaikalee kanneer thudachittu
randaayiratholamaandukalaayi
ee nithya shoonyathayil ee ekaanthathayil
nirayum munpe paanapaathrangal
thakarukayaanallo potti thakarukayanallo
(karppoora)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കര്‍പ്പൂരനക്ഷത്ര ദീപം കൊളുത്തും കാവല്‍ മാലാഖമാരേ
ഇരുളോടിരുള്‍ മൂടൂം ഈ വഴിത്താരയില്‍
ഒരു തിരി നാളമെറിഞ്ഞു തരൂ
(കര്‍പ്പൂരനക്ഷത്ര...)

വിണ്ണിന്‍ വെളിച്ചമീ മണ്ണില്‍ വീണീട്ട്
രണ്ടായിരത്തോളമാണ്ടൂക്കളായ്
ഈ ഉഷ്ണമേഖലയില്‍ ഈ നിശ്ശബ്ദതയില്‍
വിടരും മുന്‍പേ മോഹപുഷ്പങ്ങള്‍
കൊഴിയുകയാണല്ലോ വാടിക്കൊഴിയുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)

വിണ്ണിന്‍ കൈകളീ കണ്ണീര്‍ തുടച്ചിട്ടു
രണ്ടായിരത്തോളമാണ്ടുകളായ്
ഈ നിത്യ ശൂന്യതയില്‍ ഈ ഏകാന്തതയില്‍
നിറയും മുന്പേ പാനപാത്രങ്ങള്‍ തകരുകയാണല്ലോ
പൊട്ടിത്തകരുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിഴക്കേ മലയിലെ
ആലാപനം : എ എം രാജ, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാലം ഒരു പ്രവാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭ്രാന്താലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ശിൽപ്പമേ പ്രേമകലാശിൽപ്പമേ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുട്ടുവിന്‍ വാതില്‍ തുറക്കും [Bit]
ആലാപനം : കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌