എന്തിനെൻ പ്രണയമേ ...
ചിത്രം | ഭൂമിയിലെ മനോഹര സ്വകാര്യം (2020) |
ചലച്ചിത്ര സംവിധാനം | ഷൈജു അന്തിക്കാട് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | സച്ചിന് ബാലു |
ആലാപനം | മൃദുല വാര്യർ |
വരികള്‍
Lyrics submitted by: Sandhya Prakash Enthinen pranayame onnume mindaathe enne thanichaakkiyangu poy nee evideyennariyuvaan oru nooru thavan njaan eriyumen karalumaay mizhi neetti ennume othu koodaarullidangalil chennu njaan veruthe ninnu poyi mounamaay kezhaan thudangidum mozhikal vattiyen chodiyil maanju poyi Enthinen pranayame onnume mindaathe enne thanichaakkiyangu poy nee Praanante oro pakaliravil neeyeriyukayaay vingum theekkanalaay nee peyyum mukilin nanavinaal njan thirayilakum novin theekkadalaay mul vazhi neele njaanalayum ulthadam neeriyo njaan nadakkum nin viral thumbinaal onnu thodaathe Enthinen pranayame onnume mindaathe enne thanichaakkiyangu poy nee evideyennariyuvaan oru nooru thavan njaan eriyumen karalumaay mizhi neetti Innente nenchin irul muriyil neeyurukukayaay mangum theenaalamaay undente uyirin irularayil neeyithuvareyum thookum thenkanavum mullode nalkidum vedhanayil ulline pollalil njaan kothikkum nin viral thumbinaal onnu thodaano Enthinen pranayame onnume mindaathe enne thanichaakkiyangu poy nee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ എവിടെയെന്നറിയുവാൻ ഒരു നൂറു തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി എന്നുമേ ഒത്തു കൂടാറുള്ളിടങ്ങളിൽ ചെന്നു ഞാൻ വെറുതേ നിന്നു പോയി മൗനമായ് കേഴാൻ തുടങ്ങിടും മൊഴികൾ വറ്റിയെൻ ചൊടിയിൽ മാഞ്ഞു പോയി എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ പ്രാണന്റെ ഓരോ പകലിരവിൽ നീയെരിയുകയായ് വിങ്ങും തീക്കനലായ് നീപെയ്യും മുകിലിൻ നനവിനാൽ ഞാൻ തിരയിളകും നോവിൻ തീക്കടലായ് മുൾ വഴി നീളേ ഞാനലയും ഉൾത്തടം നീറിയോ ഞാൻ നടക്കും നിൻ വിരൽ തുമ്പിനാൽ ഒന്നു തൊടാതേ എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ എവിടെയെന്നറിയുവാൻ ഒരു നൂറു തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി ഇന്നെന്റെ നെഞ്ചിൻ ഇരുൾ മുറിയിൽ നീയുരുകുകയായ് മങ്ങും തീനാളമായ് ഉണ്ടെന്റെ ഉയിരിൻ ഇതളറയിൽ നീയിതുവരേയും തൂകും തേൻകണവും മുള്ളോടെ നൽകിടും വേദനയിൽ ഉള്ളിനെ പൊള്ളലിൽ ഞാൻ കൊതിക്കും നിൻ വിരൽ തുമ്പിനാൽ ഒന്ന് തൊടാനോ എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്മരണകൾ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : അവര്‍ അലി | സംഗീതം : സച്ചിന് ബാലു
- കണക്കിന്റെ പുസ്തകം
- ആലാപനം : കൃഷ്ണനുണ്ണി, ദേവദത്ത് ബിജിബാൽ, സച്ചിന് ബാലു | രചന : മനു മൻജിത് | സംഗീതം : സച്ചിന് ബാലു
- കണ്ണാരം പൊത്തി
- ആലാപനം : വിജയ് യേശുദാസ്, മൃദുല വാര്യർ | രചന : ശാന്തകുമാര്‍ | സംഗീതം : സച്ചിന് ബാലു