View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെന്മുകിലായ്‌ ...

ചിത്രംഗ്രഹണം (2020)
ചലച്ചിത്ര സംവിധാനംആനന്ദ് പാഗ
ഗാനരചനലിങ്ക്സ് എബ്രഹാം
സംഗീതംആനന്ദ്കുമാർ ജി
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Venmukilaay kanavukaluyare
ponveyilaay nerukayilaniye
neel mizhikalil ariyaathanayum
shalabhamaay chiri malarukal
ee swaramazha hridayamithariye
poovarikal smrithikalilunare
ponkasavaay puthu dinamaniye
nimishamo kathirizhakalaay
neelavaanameri nee vidarnnuvo
jeevanil padaruvaan ini ee janmam
arikilaay nee hridayathaalamaayi
chernnu nilkkumoru yugam
athilathiru maayunnu arikilaakumoru sugam
ithu pranaya saaphallyam ennum ennaalum

Venmukilaay kanavukaluyare
ponveyilaay nerukayilaniye
neel mizhikalil ariyaathanayum
shalabhamaay chiri malarukal

Naam ini moolunna paattinte eenangalonnaayi
ee nira thaazhvaaram pookkunna varnangalonnaay
kadha paranjonnu koode vannethi ithaa
manassilonnaaya swapna saayoojyam
hridayamarinjoru pranaya paraagam
pakarukayaathama nirangalaal dhanyam jeevaraagam nee
hridayathaalamaayi chernnu nilkkumoru yugam
athilathiru maayunnu arikilaakumoru sugam
ithu pranaya saaphallyam ennum ennaalum

Venmukilaay kanavukaluyare
ponveyilaay nerukayilaniye
neel mizhikalil ariyaathanayum
shalabhamaay chiri malarukal
neelavaanameri nee vidarnnuvo
jeevanil padaruvaan ini ee janmam
arikilaay nee hridayathaalamaayi
chernnu nilkkumoru yugam
athilathiru maayunnu arikilaakumoru sugam
ithu pranaya saaphallyam ennum ennaalum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെണ്മുകിലായ് കനവുകളുയരെ
പൊൻവെയിലായ് നെറുകയിലണിയെ
നീൽ മിഴികളിൽ അറിയാതണയും
ശലഭമായ് ചിരി മലരുകൾ
ഈ സ്വരമഴ ഹൃദയമിതറിയേ
പൂവരികൾ സ്‌മൃതികളിലുണരേ
പൊൻ കസവായ് പുതു ദിനമണിയേ
നിമിഷമോ കതിരിഴകളായ്
നീല വാനമേറി നീ വിടർന്നുവോ
ജീവനിൽ പടരുവാൻ ഇനി ഈ ജൻമം
അരികിലായ് നീ ഹൃദയതാളമായി
ചേർന്നു നിൽക്കുമൊരു യുഗം
അതിലതിരു മായുന്നു അരികിലാകുമൊരു സുഖം
ഇതു പ്രണയ സാഫല്യം എന്നും എന്നാളും

വെണ്മുകിലായ് കനവുകളുയരെ
പൊൻവെയിലായ് നെറുകയിലണിയെ
നീൽ മിഴികളിൽ അറിയാതണയും
ശലഭമായ് ചിരി മലരുകൾ

നാം ഇനി മൂളുന്ന പാട്ടിന്റെ ഈണങ്ങളൊന്നായി
ഈ നിറ താഴ്‌വാരം പൂക്കുന്ന വർണങ്ങളൊന്നായ്
കഥ പറഞ്ഞൊന്നു കൂടെ വന്നെത്തി ഇതാ
മനസ്സിലൊന്നായ സ്വപ്‌ന സായൂജ്യം
ഹൃദയമറിഞ്ഞൊരു പ്രണയപരാഗം
പകരുകയാത്മ നിറങ്ങളാൽ ധന്യം ജീവരാഗം നീ
ഹൃദയതാളമായി ചേർന്നു നിൽക്കുമൊരു യുഗം
അതിലതിരു മായുന്നു അരികിലാകുമൊരു സുഖം
ഇതു പ്രണയ സാഫല്യം എന്നും എന്നാളും

വെണ്മുകിലായ് കനവുകളുയരെ
പൊൻവെയിലായ് നെറുകയിലണിയെ
നീൽ മിഴികളിൽ അറിയാതണയും
ശലഭമായ് ചിരി മലരുകൾ
നീല വാനമേറി നീ വിടർന്നുവോ
ജീവനിൽ പടരുവാൻ ഇനി ഈ ജൻമം
അരികിലായ് നീ ഹൃദയതാളമായി
ചേർന്നു നിൽക്കുമൊരു യുഗം
അതിലതിരു മായുന്നു അരികിലാകുമൊരു സുഖം
ഇതു പ്രണയ സാഫല്യം എന്നും എന്നാളും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോകണത്തിലേറെ
ആലാപനം : വൈഷ്ണവി കണ്ണൻ   |   രചന : ലിങ്ക്സ് എബ്രഹാം   |   സംഗീതം : ആനന്ദ്കുമാർ ജി