View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൺകൂടിൽ ...

ചിത്രംകുരുതി (2021)
ചലച്ചിത്ര സംവിധാനംമനു വാരിയർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംകേശവ് വിനോദ്

വരികള്‍

Lyrics submitted by: Sandhya Prakash

Mankoodil en ormmappakshi
thedunnoraakaasham
kanneeraay peyyunnu kaarmekham
kanchimmi chimmi nokkunnu venthaaram
ennennum kezhunnu ente pulpaayil
aa lokam kaanaanaay daahiche nilppoo
kaalam poy neram poy

Ariyaathoru nimishaardham kadha maarunnu
mizhi neerum neduveerppum sruthi cherunnu
vazhiyere chumadenthi kanal thaandumo
iniyengaaniniyengaanini abhayam thedaan
kaananametho naanavmaay
raavinu kaaval thiriyaay njaan
venalil maayum neerolam varumo veendum
kannin munnil varumo veendum

Makoodil en ormmappakshi
thedunnoraakaasham
kanneeraay peyyunnu kaarmekham
kanchimmi chimmi nokkunnu venthaaram
ennennum kezhunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൺകൂടിൽ എൻ ഓർമ്മപ്പക്ഷി
തേടുന്നൊരാകാശം
കണ്ണീരായ് പെയ്യുന്നു കാർമേഘം
കൺചിമ്മി ചിമ്മി നോക്കുന്നു വെൺതാരം
എന്നെന്നും കേഴുന്നു എൻ്റെ പുൽപായിൽ
ആ ലോകം കാണാനായ് ദാഹിച്ചേ നിൽപ്പൂ
കാലം പോയ് നേരം പോയ്

അറിയാതൊരു നിമിഷാർദ്ധം കഥ മാറുന്നു
മിഴി നീരും നെടുവീർപ്പും ശ്രുതി ചേരുന്നു
വഴിയേറേ ചുമടേന്തി കനൽ താണ്ടുമോ
ഇനിയെങ്ങാണിനിയെങ്ങാണിനി അഭയം തേടാൻ
കാനനമേതോ നാണവുമായ്
രാവിനു കാവൽ തിരിയായ് ഞാൻ
വേനലിൽ മായും നീരോളം വരുമോ വീണ്ടും
കണ്ണിൻ മുന്നിൽ വരുമോ വീണ്ടും

മൺകൂടിൽ എൻ ഓർമ്മപ്പക്ഷി
തേടുന്നൊരാകാശം
കണ്ണീരായ് പെയ്യുന്നു കാർമേഘം
കൺചിമ്മി ചിമ്മി നോക്കുന്നു വെൺതാരം
എന്നെന്നും കേഴുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുറപ്പാട്
ആലാപനം : സിയ ഉൾ ഹഖ്, രശ്മി സതീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജേക്സ്‌ ബിജോയ്‌