View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ ഒരു മാമലയിൽ പാടും ...

ചിത്രംവേലുകാക്ക ഒപ്പ് ക (2021)
ചലച്ചിത്ര സംവിധാനംഅശോക് ആർ കലിത
ഗാനരചനശ്രീനിവാസൻ മേമ്മുറി
സംഗീതംറിനില്‍ ഗൗതം
ആലാപനംപ്രിയ ബൈജു കണൂ

വരികള്‍

Lyrics submitted by: Sandhya Prakash

Doore oru maamalayil paadum poonkuyile
ennunnikkaay ponnunnikkaay
paadaan nee varumo
doore oru maamalayil paadum poonkuyile
ennunnikkaay ponnunnikkaay
paadaan nee varumo
kanmaniye ponmaniye
chaare chernnurangu en makanu pon makanu
thaarakakkoottunde

Kunjilam pon kaaladikal
thulli thulli picha vaykke
paadavum nellum maadathe
pennum kaanum nin chelu
anthiveyil chokkanunde
thankame nee chaayurangu
chandhiran maanathe vellithalika
kaanaanenthazhaku
chemmaanam pole moovanthi pole
chaanchaadiyaadum chemanthi pole
kannaa nee melle chaayurangu
mam.........raareeri raaraaroo

Kunnimani koodinullil
kanmaniye kaathirunnu
manjum mazhakalum onanilaavum
enne poy maranju

Chanthamezhum maariville
nee maranju poyathenthe
kanda kinaavinte orathu polum
neeye vanneela
ennalum ponne neeyente kanne
vannaalum ponne thaaraattu moolaam
vaavaavo paaduyrakkeedaam
aa.........raareerm raaraaroo
.raareeri raaraaroo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരേ ഒരു മാമലയിൽ പാടും പൂങ്കുയിലേ
എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ്
പാടാൻ നീ വരുമോ
ദൂരേ ഒരു മാമലയിൽ പാടും പൂങ്കുയിലേ
എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ്
പാടാൻ നീ വരുമോ
കൺമണിയേ പൊൻ മണിയേ
ചാരേ ചേർന്നുറങ്ങ് എൻ മകന് പൊൻ മകന്
താരകക്കൂട്ടുണ്ടേ

കുഞ്ഞിളം പൊൻ കാലടികൾ
തുള്ളി തുള്ളി പിച്ച വയ്‌ക്കേ
പാടവും നെല്ലും മാടത്തെ
പെണ്ണും കാണും നിൻ ചേല്
അന്തിവെയിൽ ചോക്കണുണ്ടേ
തങ്കമേ നീ ചായുറങ്ങു
ചന്ദിരൻ മാനത്തെ വെള്ളിത്തളിക
കാണാനെന്തഴക്
ചെമ്മാനം പോലേ മൂവന്തി പോലേ
ചാഞ്ചാടിയാടും ചേമന്തി പോലേ
കണ്ണാ നീ മെല്ലേ ചായുറങ്ങു്
മം ..........രാരീരി രാരാരോ

കുന്നിമണി കൂടിനുള്ളിൽ
കണ്മണിയേ കാത്തിരുന്നു
മഞ്ഞും മഴകളും ഓണനിലാവും
എന്നേ പോയ് മറഞ്ഞു

ചന്തമെഴും മാരിവില്ലേ
നീ മറഞ്ഞൂ പോയതെന്തേ
കണ്ട കിനാവിൻ്റെ ഓരത്തു പോലും
നീയേ വന്നീലാ
എന്നാലും പൊന്നേ നീയെൻ്റെ കണ്ണേ
വന്നാലും പൊന്നേ താരാട്ടു മൂളാം
വാവാവോ പാടിയുറക്കീടാം
ആ.............രാരീരി രാരാരോ
രാരീരി രാരാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്ക പാവം കറുത്ത പക്ഷി
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : മുരളി ദേവ്   |   സംഗീതം : യൂനുസിയോ