View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaakka Paavam Karutha Pakshi ...

MovieVelukkakka Oppu Ka (2021)
Movie DirectorAshok R Kalitha
LyricsMurali Dev
MusicYunuseo
SingersVidyadharan Master

Lyrics

Lyrics submitted by: Sandhya Prakash

Kaakka paavam karutha pakshi
ira thedi alayum karutha pakshi
pakalanthiyolavum pala naadu
thaandikoottamaay poruthidum
koottare pottaan vidhicha pakshi
kaakka paavam karutha pakshi

Koottirunneedum kuyilinte kunjinum
maattamillaathe valarthidum swanthamaay
chillakal cherthu koruthoru koottil
allalillathavarkkammayaay maaridum

Doore parannaalum ere parannaalum
pakalu theerum munbu koottilethum

Karuthundu kazhivundu karuppinteyazhakundu
angabalamundu budhiyum snehavum
koottare kaakkuvaan koottamaay poruthidum
kaakkaye naamenthe kallerinjeedunnu
varshathiloru dinam maadi vilikkayum
mattu dinangalil aattiyodikkayum
maanusha kaapadyam ariyathe thiriyathe
paazhvasthu chikayum karutha pakshi

Ariyanam naaminnum baahya chanthathinte
parairambanathil mayangi ninneedunnu
manassinte nanmayum sobhayum kaananam
thamassinte azhakine arinju snehikkanam
kaakka paavam karutha pakshi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാക്ക പാവം കറുത്ത പക്ഷി
ഇര തേടി അലയും കറുത്ത പക്ഷി
പകലന്തിയോളവും പല നാട്
താണ്ടികൂട്ടമായ് പൊരുതിടും
കൂട്ടരേ പോറ്റാൻ വിധിച്ച പക്ഷി
കാക്ക പാവം കറുത്ത പക്ഷി

കൂട്ടിരുന്നീടും കുയിലിൻ്റെ കുഞ്ഞിനും
മാറ്റമില്ലാതെ വളർത്തിടും സ്വന്തമായ്
ചില്ലകൾ ചേർത്തു കൊരുത്തൊരു കൂട്ടിൽ
അല്ലലില്ലാതവർക്കമ്മയായ് മാറിടും

ദൂരേ പറന്നാലും ഏറേ പറന്നാലും
പകലു തീരും മുമ്പു കൂട്ടിലെത്തും

കരുത്തുണ്ട് കഴിവുണ്ട് കറുപ്പിൻ്റെയഴകുണ്ട്
അംഗബലമുണ്ട് ബുദ്ധിയും സ്നേഹവും
കൂട്ടരേ കാക്കുവാൻ കൂട്ടമായ് പൊരുതിടും
കാക്കയേ നാമെന്തേ കല്ലെറിഞ്ഞീടുന്നു
വർഷത്തിലൊരു ദിനം മാടി വിളിക്കയും
മറ്റു ദിനങ്ങളിൽ ആട്ടിയോടിക്കയും
മാനുഷ കാപട്യം അറിയാതെ തിരിയാതെ
പാഴ്വസ്തു ചികയും കറുത്ത പക്ഷി

അറിയണം നാമിന്നും ബാഹ്യ ചന്തത്തിൻ്റെ
പരിരംഭണത്തിൽ മയങ്ങി നിന്നീടുന്നു
മനസ്സിന്റെ നൻമയും ശോഭയും കാണണം
തമസ്സിൻ്റെ അഴകിനേ അറിഞ്ഞു സ്നേഹിക്കണം
കാക്ക പാവം കറുത്ത പക്ഷി


Other Songs in this movie

Doore Oru Maamalayil Paadum
Singer : Priya Byju Kanu   |   Lyrics : Sreenivasan Memmuri   |   Music : Rinil Gautham