

Doore Oru Maamalayil Paadum ...
Movie | Velukkakka Oppu Ka (2021) |
Movie Director | Ashok R Kalitha |
Lyrics | Sreenivasan Memmuri |
Music | Rinil Gautham |
Singers | Priya Byju Kanu |
Lyrics
Lyrics submitted by: Sandhya Prakash Doore oru maamalayil paadum poonkuyile ennunnikkaay ponnunnikkaay paadaan nee varumo doore oru maamalayil paadum poonkuyile ennunnikkaay ponnunnikkaay paadaan nee varumo kanmaniye ponmaniye chaare chernnurangu en makanu pon makanu thaarakakkoottunde Kunjilam pon kaaladikal thulli thulli picha vaykke paadavum nellum maadathe pennum kaanum nin chelu anthiveyil chokkanunde thankame nee chaayurangu chandhiran maanathe vellithalika kaanaanenthazhaku chemmaanam pole moovanthi pole chaanchaadiyaadum chemanthi pole kannaa nee melle chaayurangu mam.........raareeri raaraaroo Kunnimani koodinullil kanmaniye kaathirunnu manjum mazhakalum onanilaavum enne poy maranju Chanthamezhum maariville nee maranju poyathenthe kanda kinaavinte orathu polum neeye vanneela ennalum ponne neeyente kanne vannaalum ponne thaaraattu moolaam vaavaavo paaduyrakkeedaam aa.........raareerm raaraaroo .raareeri raaraaroo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ദൂരേ ഒരു മാമലയിൽ പാടും പൂങ്കുയിലേ എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ് പാടാൻ നീ വരുമോ ദൂരേ ഒരു മാമലയിൽ പാടും പൂങ്കുയിലേ എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ് പാടാൻ നീ വരുമോ കൺമണിയേ പൊൻ മണിയേ ചാരേ ചേർന്നുറങ്ങ് എൻ മകന് പൊൻ മകന് താരകക്കൂട്ടുണ്ടേ കുഞ്ഞിളം പൊൻ കാലടികൾ തുള്ളി തുള്ളി പിച്ച വയ്‌ക്കേ പാടവും നെല്ലും മാടത്തെ പെണ്ണും കാണും നിൻ ചേല് അന്തിവെയിൽ ചോക്കണുണ്ടേ തങ്കമേ നീ ചായുറങ്ങു ചന്ദിരൻ മാനത്തെ വെള്ളിത്തളിക കാണാനെന്തഴക് ചെമ്മാനം പോലേ മൂവന്തി പോലേ ചാഞ്ചാടിയാടും ചേമന്തി പോലേ കണ്ണാ നീ മെല്ലേ ചായുറങ്ങു് മം ..........രാരീരി രാരാരോ കുന്നിമണി കൂടിനുള്ളിൽ കണ്മണിയേ കാത്തിരുന്നു മഞ്ഞും മഴകളും ഓണനിലാവും എന്നേ പോയ് മറഞ്ഞു ചന്തമെഴും മാരിവില്ലേ നീ മറഞ്ഞൂ പോയതെന്തേ കണ്ട കിനാവിൻ്റെ ഓരത്തു പോലും നീയേ വന്നീലാ എന്നാലും പൊന്നേ നീയെൻ്റെ കണ്ണേ വന്നാലും പൊന്നേ താരാട്ടു മൂളാം വാവാവോ പാടിയുറക്കീടാം ആ.............രാരീരി രാരാരോ രാരീരി രാരാരോ |
Other Songs in this movie
- Kaakka Paavam Karutha Pakshi
- Singer : Vidyadharan Master | Lyrics : Murali Dev | Music : Yunuseo