മേഘജാലകം തുറന്നു ....... ...
ചിത്രം | ലളിതം സുന്ദരം (2022) |
ചലച്ചിത്ര സംവിധാനം | മധു വാര്യർ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ബിജിബാല്‍ |
ആലാപനം | നജിം അര്‍ഷാദ് |
വരികള്‍
Lyrics submitted by: Sandhya Prakash Mekhajaalakam thurannu nokkidunnuvo.... vasanthakaala neelavaana minnu nammale bhaavukangal othi ninna maamarangaloo thushaara mothirangalitta kayyu veeshiyo nammilekk uthirnnu veena nallorormayil ithaa manam punjirikkayo pazhayoru paattinte etho varithundu olimarayaathente chundathundu oru thunayundenkil aaveshamodonnu pakuthi varippaattu paadunnundu melle Kerum thorum melekku veezhunna kaala karinkal mala aazhum thorum aazhangal erunna sneha peruneer puzha sanchaaram thudarnnu monnotte ullaale parannu pinnotte kaathamakkre kaattilethilo innale kalanjupoya nammale thodaan pazhayoru paattinte etho varithundu olimarayaathente chundathundu oru thunayundenkil aaveshamodonnu pakuthi varippaattu paadunnundu melle Thaane koodum cheraathe nilkkunoretho kinaavin izha poke poke kaanaan thudangunnu neeyenna nerin ala unnangal marannu pokumbol changaadam kidannu thennumbol onnu thulliyum kannu kaattiyum munnilekku kondupoya thennalaanu nee pazhayoru paattinte etho varithundu olimarayaathente chundathundu oru thunayundenkil aaveshamodonnu pakuthi varippaattu paadunnundu melle Mekhajaalakam thurannu nokkidunnuvo.... vasanthakaala neelavaana minnu nammale bhaavukangal othi ninna maamarangaloo thushaara mothirangalitta kayyu veeshiyo nammilekk uthirnnu veena nallorormayil ithaa manam punjirikkayo pazhayoru paattinte etho varithundu olimarayaathente chundathundu oru thunayundenkil aaveshamodonnu pakuthi varippaattu paadunnundu melle | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മേഘജാലകം തുറന്നു നോക്കിടുന്നുവോ വസന്തകാല നീലവാനമിന്നു നമ്മളേ ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ തുഷാര മോതിരങ്ങളിട്ട കയ്യ് വീശിയോ നമ്മിലേക്ക് ഉതിർന്നു വീണ നല്ലൊരോർമ്മയിൽ ഇതാ മനം പുഞ്ചിരിക്കയോ പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട് ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട് ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന് പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ കേറും തോറും മേലേക്ക് വീഴുന്ന കാല കരിങ്കൽ മല ആഴും തോറും ആഴങ്ങൾ ഏറുന്ന സ്നേഹ പെരുനീർ പുഴ സഞ്ചാരം തുടർന്ന് മുന്നോട്ട് കാതമാക്കരെ കാട്ടിലേതിലോ ഇന്നലെ കളഞ്ഞുപോയ നമ്മളേ തൊടാൻ പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട് ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട് ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന് പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ താനേ കൂടും ചേരാതെ നിക്കുന്നൊരേതോ കിനാവിൻ ഇഴ പോകേ പോകേ കാണാൻ തുടങ്ങുന്നു നീയെന്ന നേരിൻ അല ഉന്നങ്ങൾ മറന്നു പോകുമ്പോൾ ചങ്ങാടം കിടന്നു തെന്നുമ്പോൾ ഒന്നു തുള്ളിയും കണ്ണു കാട്ടിയും മുന്നിലേക്ക് കൊണ്ടുപോയ തെന്നലാണ് നീ പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട് ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട് ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന് പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ മേഘജാലകം തുറന്നു നോക്കിടുന്നുവോ വസന്തകാല നീലവാനമിന്നു നമ്മളേ ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ തുഷാര മോതിരങ്ങളിട്ട കയ്യ് വീശിയോ നമ്മിലേക്ക് ഉതിർന്നു വീണ നല്ലൊരോർമ്മയിൽ ഇതാ മനം പുഞ്ചിരിക്കയോ പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട് ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട് ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന് പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോയ കാലം .......
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ബിജിബാല്‍