View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരുടെ മനസ്സിലെ ...

ചിത്രംഇങ്കിലാബ് സിന്ദാബാദ്‌ (1971)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഒ വി ഉഷ
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Sreedevi Pillai

aarude manassile gaanamaayee njaan
ethoru hridayathin dhyaanamaayi?
dhyaanamaayi?
(aarude..)

ethoru poykayile thelineerinnalakalil
neythalaambalaay njaan virinju poyi
ethu neelavaanile indraneelakkattile
peeli nivarthi nilkkum mayooramaayi?
mayooramaayi?
[aarude]

ethaathmapushpathinte raagaparaagamaayi?
madakaramadhumaya gandhamaayi?
chandanakkattileyethallimalarkkaavil
ethu cherukoottile kiliyaayi?
kiliyaayi?
[aarude]
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍
ഏതൊരു ഹൃദയത്തിന്‍ ധ്യാനമായീ - ധ്യാനമായീ
(ആരുടെ )

ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍
നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയീ (ഏതൊരു)
ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ
പീലി നിവര്‍ത്തിനില്‍ക്കും മയൂരമായി - മയൂരമായി
(ആരുടെ )

ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി
മദകരമധുമയഗന്ധമായി (ഏതാത്മപുഷ്പത്തിന്റെ)
ചന്ദനക്കാട്ടിലെയേതല്ലിമലര്‍ക്കാവില്‍
ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി
(ആരുടെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഷ്യരാഗ മോതിരമിട്ടൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അലകടലിൽ കിടന്നൊരു
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇൻക്വിലാബ്‌ സിന്ദാബാദ്‌
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ