View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്യരാഗ മോതിരമിട്ടൊരു ...

ചിത്രംഇങ്കിലാബ് സിന്ദാബാദ്‌ (1971)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Pushyaraaga mothiramittoru pularikkathir pole
Swargga vaathil thurannu varunnoru swapna kala pole
urangumennileyenne chumbichunarthi nin gaanam
manassil maayaa nirvruthi paakiya mayoora sandesham
(Pushyaraaga....)

Ekaanthathayude azhikalkkullile Etho niswasam
ente vikaarathaliril viral thodum etho niswasam
vithirthorennile lajjaye moodippothinju nin gaanam
urakkozhikkum moha shathangale unarthi nin gaanam
(Pushyaraaga....)

Veenizha pottiyoranuraagathin veenaa thanthrikalil
viraham nithya thapassinuruthiya veena thanthrikalil
Thudutha nakhamuna kondu thalodi thudippoo nin gaanam
Vidarnna mounam gadgadamaakki thudippoo nin premam
(Pushyaraaga....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിർ പോലെ
സ്വർഗ്ഗ വാതിൽ തുറന്നു വരുന്നൊരു സ്വപ്ന കല പോലെ
ഉറങ്ങുമെന്നിലെയെന്നെ ചുംബിച്ചുണർത്തി നിൻ ഗാനം
മനസ്സിൽ മായാ നിർവൃതി പാകിയ മയൂര സന്ദേശം (പുഷ്യ)

ഏകാന്തതയുടെയഴികൾക്കുള്ളിലെ എതോ നിശ്വാസം
എന്റെ വികാരത്തളിരിൽ വിരൽ തൊടും ഏതോ നിശ്വാസം
വിതിർത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിൻ ഗാനം
ഉറക്കൊഴിക്കും മോഹ ശതങ്ങളെ ഉണർത്തി നിൻ ഗാനം (പുഷ്യ)

വീണിഴ പൊട്ടിയൊരനുരാഗത്തിൻ വീണാ തന്ത്രികളിൽ
വിരഹം നിത്യ തപസ്സിനിരുത്തിയ വീണാ തന്ത്രികളിൽ
തുടുത്ത നഖമുന കൊണ്ടു തലോടി തുടിപ്പു നിൻ ഗാനം
വിടർന്ന മൗനം ഗദ്ഗദമാക്കി തുടിപ്പു നിൻ പ്രേമം (പുഷ്യ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരുടെ മനസ്സിലെ
ആലാപനം : പി ലീല   |   രചന : ഒ വി ഉഷ   |   സംഗീതം : ജി ദേവരാജൻ
അലകടലിൽ കിടന്നൊരു
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇൻക്വിലാബ്‌ സിന്ദാബാദ്‌
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ