View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം ശരത്കാലം ...

ചിത്രംവിവാഹസമ്മാനം (1971)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

laa laa laa laa lalalalala
kaalam sharath kaalam
kaananacholakal poo kondu nirayunnu kaalam
(kaalam...)
sharath kaalam kaamukarkkanukoolam

Thaarine thalirine thalayitta vallikale
maari maari pulki varum thanutha kaatte ninne
poompodiyilirukkuvaan
poomanathil pothiyuvan
bhoomidevikkippozhum moham
kaamukare yuvakaamukare ithu
kaamadevanunarunna kaalam
(kaalam...)

Maarilum mizhiyilum madanappoonkavilum
maari maari kanneriyum velutha vaave
nertha moodupadathukil kondu moodiyidum moodiyittum
bhoomidevikkippozhum naanam
kaamukare yuvakaamukare ithu
kaamadevanunarunna kaalam
(kaalam...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ലാ ലാ ലാ ലാ ലലലല

കാലം ശരത്കാലം
കാനനച്ചോലകൾ പൂ കൊണ്ടു നിറയുന്ന കാലം (കാലം..)
ശരത്കാലം കാമുകർക്കനുകൂലം

താരിനെ തളിരിനെ തളയിട്ട വള്ളികളെ
മാറി മാറി പുൽകി വരും തണുത്ത കാറ്റേ നിന്നെ
പൂമ്പൊടിയിലിറുക്കുവാൻ
പൂമണത്തിൽ പൊതിയുവാൻ
ഭൂമിദേവിക്കിപ്പോഴും മോഹം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)

മാറിലും മിഴിയിലും മദനപ്പൂങ്കവിളിലും
മാറി മാറിക്കണ്ണെറിയും വെളുത്ത വാവേ
നേർത്തമൂടുപടത്തുകിൽ കൊണ്ടു മൂടിയിട്ടും മൂടിയിട്ടും
ഭൂമിദേവിക്കിപ്പോഴും നാണം
കാമുകരേ യുവകാമുകരേ ഇതു
കാമദേവനുണരുന്ന യാമം (കാലം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പരത്തി ചെമ്പരത്തി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെളുത്ത വാവിനേക്കാൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വീണേടം വിഷ്ണുലോകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മോഹഭംഗങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ