View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാപൂക്കളും ചിരിക്കട്ടെ ...

ചിത്രംപുത്തന്‍ വീട് (1971)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Samshayalu

Ella pookkalum chirikkatte
Ella puzhakalum paadatte
Ente du:khavum njanum koodiyee-
Ekaanthathayilirunnotte?

Paambinu maalavum pakshikku maanavum
Prakrithi kodukkumee naattil
Vidhiyude vaadakaveettil kazhiyum
Vishaadamallo njan-
Nithyavishaadamallo njan.(ella...)

Manushyan srishticha daivam
Vilichaal mindatha daivam
Pandu marichittuyirthezhunnettathu
Paalazhiyilo swargathilo!
Panakkaar paniyum kshethrathilo? (ella..)

Nindhithare peedithare
Ningaliloruvan njan
Nammude manassil theekathumbol
Thamburumeettaruthaarum-ivide
Thamburumeettaruthaarum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എല്ലാപ്പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടേ
എന്റെ ദുഃഖവും ഞാനും കൂടിയീ
ഏകാന്തതയിലിരുന്നോട്ടെ?

പാമ്പിനു മാളവും പക്ഷിക്കു മാനവും
പ്രകൃതി കൊടുക്കുമീ നാട്ടില്‍
വിധിയുടെ വാടകവീട്ടില്‍ കഴിയും
വിഷാദമല്ലോ ഞാന്‍
നിത്യവിഷാദമല്ലോ ഞാന്‍!

മനുഷ്യന്‍ സൃഷ്ടിച്ച ദൈവം
വിളിച്ചാല്‍ മിണ്ടാത്ത ദൈവം
പണ്ടു മരിച്ചിട്ടുയിര്‍ത്തെണീറ്റതു
പാലാഴിയിലോ സ്വര്‍ഗ്ഗത്തിലോ!
പണക്കാര്‍ പണിയും ക്ഷേത്രത്തിലോ!

നിന്ദിതരേ പീഢിതരേ
നിങ്ങളിലൊരുവന്‍ ഞാന്‍
നമ്മുടെ മനസ്സില്‍ തീ കത്തുമ്പോള്‍
തംബുരു മീട്ടരുതാരും -ഇവിടെ
തംബുരു മീട്ടരുതാരും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കയ്യിൽ മല്ലീശര
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാറ്റില്‍ ചുഴലിക്കാറ്റില്‍
ആലാപനം : എസ് ജാനകി, കമുകറ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നീലവയലിനു പൂത്തിരുനാള്
ആലാപനം : കെ ജെ യേശുദാസ്, പി സുശീലാദേവി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌