View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലമ്മേ കനിയുക ...

ചിത്രംപൂത്താലി (1960)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ, കോറസ്‌

വരികള്‍

Added by devi pillai on October 17, 2010

കടലമ്മേ കനിയുക നീ
നിന്മാറില്‍ കളിയാടാന്‍
കടമകള്‍ മറാക്കാത്ത നിന്മക്കളിതാ
പോരുകയായ്
ഏലേലോ..........

പോകണു പോകണതാ ദൂരത്തെ
അങ്ങു പൊങ്ങും കടലില്‍ വലയും കൊണ്ടേ നേരത്തെ
കാറ്റടിച്ചു കടലു കോളു കൊള്ളുമ്പം
കണവന്‍ കണ്ണെത്താ വന്‍‌കടലില്‍ ചെല്ലുമ്പം
ഇങ്ങു കാത്തുകാത്തു കരയില്‍ നില്‍ക്കണ പെണ്ണാണ്
ഏലേലോ..........

ഇടിയും മിന്നലും കടലെളക്കണ കാലത്ത്
ഞങ്ങ തുടിതുടിക്കണ പാട്ടും പാടി പോകുന്നേ
ദൂരെക്കടലില്‍ തെരമുറിക്കണ കയ്യോണ്ട്
ഏതു പാറതട്ടിലും ഉടയാത്ത മെയ്യോണ്ട്
ഇന്നു പാടുപെടും ഞങ്ങളെപ്പോല്‍ ആരുണ്ട്
ഹോയ്

ഏലേലോ....
മുങ്ങിമുങ്ങി വന്‍‌കടലില്‍ മുത്തുവാരാന്‍ പോണോരേ
നിങ്ങളുടെ മീന്‍‌വലയില്‍ എന്തെല്ലാം മീന്
മീനൊണ്ട് ചിപ്പിയൊണ്ട് മിനുമിനുക്കും പവിഴമൊണ്ട്
ചീനവലക്കമ്പിയിലെന്‍ ചിങ്കാരപ്പെണ്ണൊണ്ട്

മീനെണ്ണ മെയ് വളര്‍ത്തുംനല്ലമരുന്ന് മീന്
മീശക്കൊമ്പന്മാര്‍ക്കിതില്ലാതില്ലവിരുന്ന്
മീനുപോലെ കണ്ണിരുന്നാല്‍ പെണ്ണിനഴക് നിന്റെ
മീശകണ്ട് മീനിനന്ന് നല്ലമതിപ്പ്
കാറും കോളും പേടിക്കാതെ രായും പകലും നിരുപിക്കാതെ
കറ്റമരം കെട്ടിയിട്ടു കാത്തിരുന്നു മീന്‍‌പിടിച്ചു
കമ്പോളം തേടിവരുമ്പോ ഞങ്ങ കമ്പോളം തേടിവരുമ്പോ
നാലണയ്ക്കും കൊള്ളൂലെന്നു നാലുകുറ്റം ചൊല്ലാന്‍ വന്നു
അങ്ങനെയിങ്ങനെ വെലകൊറച്ചു അങ്ങാടിയില്‍ നോട്ടടിച്ചു
കല്ലരിക്കു കൂലിയില്ലാതെ ഞങ്ങക്ക് വല്ലാത്ത കാലമായല്ല്

ചാളയുണ്ടോ തൊറയില്‍പ്പെണ്ണേ -ഇല്ലല്ല് ചങ്ങാതി
വാളയൊണ്ടോ കറുത്തപെണ്ണേ - ഇല്ലെന്ന് ചൊന്നാല്
ഇല്ലാത്ത മീനിന്റെ പേരുപറഞ്ഞ് ചില വല്ലാത്ത കൂട്ടര്‍ വന്നു വട്ടമിടുന്നേ
ചാളേം വാളേം ചെമ്മീന്‍ നെമ്മീന്‍ ചക്കരമീനും വേണ്ടല്ല്
ചൂളം കുത്തണ ചങ്ങാതിക്ക് ആളുകണ്ടാല്‍ ചില്ലാട്ടം
രണ്ടാട്ടു കിട്ടിയാല്‍ കൊണ്ടാട്ടം

മേക്ക് മേക്ക് ചെമ്മാനത്ത് കടവില്
സൂരിയനിറങ്ങി പോണല്ല്
മുക്കുവന്റെ കുടില്‍ ഇരുളില്‍ മുങ്ങണ
മൂവന്തിവെട്ടം വീണല്ല്
ഇന്നു കഞ്ഞിക്കരി വാങ്ങാനൊരുവക
ഞങ്ങക്കു കടലമ്മ തന്നില്ല
ഇല്ലയെന്നു ചൊല്ലാതെ കനിവൊടു വല്ലോം തരണേ മാളോരെ
ആ............


----------------------------------


Added by devi pillai on October 17, 2010

kadalamme kaniyuka nee
ninmaaril kaliyaadaan
kadamakal marakkaatha ninmakkalithaa
porukayaay

elelo thithimithimi elelo.....

pokanu pokanathaa doorathe
angu pongum kadalil valayum konde nerathe
kaattadichu kadalu kolu kollumbam
kanavan kannethaa vankadalil chellumpam
ingu kaathu kaathu karayil nikkana pennanu
elelo......

idiyum minnalum kadalelakkana kaalathe
njanga thudithudikkana paattum paadi pokunne
doorekkadalil theremurikkana kayyondu
ethu paarathattilum udayaatha meyyonde
innu paadupedum njangaleppol aarundu?
hoy.....

elelo.....
mungimungi vankadalil muthuvaaraan ponore
ningalude meenvalayil enthellaammeenu
meenondu chippiyondu minuminukkum pavizhamondu
cheenavalakkambiyilen chinkaarappennondu

meenenna mey valarthum nallamarunnu
meenu meeshakkombammaarkkithillathillaviriunnu
meenupole kannirunnaal penninazhaku
ninte meeshakonde meeninannu nalla mathippu
kaarum kolum pedikkaathe
raayum pakalum nirupikkaathe
kattamaram kettiyittu kaathirunnu meenpidichu
kambolam thedivarumpo njanga kambolam thedivarumbo
naalanakkum kollullennu naalukuttam chollaan vannu
anganeyingane velakurachu
angaadiyil nottadichu
kallarikku kooliyillaathe njangakku
vallaatha kaalamaayalle

chaalayundo thorayil penne
illallu changaathi
vaalayundo karuthapenne
illennu chonnaalu
illaatha meeninte peruparanju
chila vallaatha koottar vannu vattamidunne
chaalem vaalem chemmeen nemmeen chakkarameenum vendallu
choolam kuthana changaathikku aalu kandaal chillaattam
randaattu kittiyaal kondaattam

mekku mekku chemmaanathu kadavilu
sooriyanirangi ponalla
mukkuvante kudil irulil mungana
moovanthi vettam veenalla....
innu kanjikkari vaangaanoru vaka
njangakku kadalamma thannilla
illayennu chollaathe kanivodu vallom tharane maalore
O........



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണതന്‍ മണിദീപമേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കല്യാണം കളിയാണെന്ന്
ആലാപനം : സി എസ്‌ രാധാദേവി, സുഭദ്ര   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയാടും പൂമാല
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ ബാബുജി
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നു ചിരിക്കൂ
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒരു പിഴയും കരുതീടാത്ത
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍