View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അവൾ ചിരിച്ചാൽ ...

ചിത്രംവിലയ്ക്കു വാങ്ങിയ വീണ (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

aval chirichaal muthu chitharum
aa mutho nakshathramaakum
athukandaal karalil kondaal
ethu pakalum raathriyakum
aa nakshathra rathnangal
vaari aninjaal aakashamaakum

vaanavum bhoomiyum kappam kodukkum
varavarnniniyalle avaloru
varavarnniyalle?
vaarmazhavillin ezhu nirangal
pakarannathavalalle nirangal
pakaranathavalalle ?

aval nadannaal bhoomi tharikkum
aa kuliril pookkal vidarum
athu kandaal karalil kondaal
ethu mullum poomullayaakum
aa nava maalikakal vaariyanjinjaal
aaramamaakum
aval nadannaal bhoomi tharikkum
aa kuliril pookkal vidarum

vaasantha devikku varam kodukkum
maalaakhayalle avaloru maalakhayalle
vaadaamalaril maaya gandham
choodiyathavalle gandham
choodhiyathavalalle
aval chirichaal muthu chitharum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ, കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും
ആ നക്ഷത്രരത്നങ്ങൾ വാരിയണിഞ്ഞാൽ
ആകാശമാകും, (അവൾ..)

വാനവും ഭൂമിയും കപ്പം കൊടുക്കും
വരവർണ്ണിനിയല്ലേ അവളൊരു
വരവർണ്ണിനിയല്ലേ ?
വാർമഴവില്ലിന്നേഴു നിറങ്ങൾ
പകർന്നതവളല്ലേ നിറങ്ങൾ
പകർന്നതവളല്ലേ ?

അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
അതു കണ്ടാൽ, കരളിൽ കൊണ്ടാൽ
ഏതു മുള്ളും പൂമുല്ലയാകും
ആ നവമാലികകൾ വാരിയണിഞ്ഞാൽ
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും

വാസന്തദേവിക്കു വരം കൊടുക്കും
മാലാഖയല്ലേ അവളൊരു
മാലാഖയല്ലേ
വാടാമലരിൽ മായാഗന്ധം
ചൂടിയതവളല്ലേ ഗന്ധം
ചൂടിയതവളല്ലേ?
അവൾ ചിരിച്ചാൽ മുത്തു ചിതറും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാട്ടിലെ പാഴ്മുളം തണ്ടിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏകാന്ത ജീവനിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കളിയും ചിരിയും മാറി കൗമാരം വന്നു കേറി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയുറങ്ങൂ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നത്തെ രാത്രി
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുഖമെവിടേ ദുഃഖമെവിടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇഴ നൊന്തു തകർന്നൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവഗായകനെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇനിയുറങ്ങൂ (ദുഃഖം)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നരനായിങ്ങനെ
ആലാപനം : ബി വസന്ത   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി