View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചിളം കാറ്റേ ...

ചിത്രംകൊച്ചനിയത്തി (1971)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംപുകഴേന്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Kochilam kaatte kalamozhikkaatte
kochu pengale kando
pichakappoovukal nulli nadakkumpol
kochu kaalppaadukal kando
mannil kochu kaalppaadukal kando
(kochilam)

chithrashalabham polirikkum aval
chilanka kilungum pol chirikkum (chithra)
azhakinte vasantham ennomana
annante sukruthamaam kunjomana
(kochilam)

ponmani maalakalilla meyyil
puthanuduppukalilla (ponmani)
ammayillaathoru maankutti pole
alayukayaanavalengo
(kochilam)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കൊച്ചിളംകാറ്റേ കളമൊഴിക്കാറ്റേ
കൊച്ചുപെങ്ങളെ കണ്ടോ
പിച്ചകപ്പൂവുകള്‍ നുള്ളി നടക്കുമ്പോള്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ മണ്ണില്‍
കൊച്ചുകാല്‍പ്പാടുകള്‍ കണ്ടോ... (കൊച്ചിളം)

ചിത്രശലഭം പോലിരിക്കും അവള്‍
ചിലങ്ക കിലുങ്ങും പോല്‍ ചിരിക്കും.. (ചിത്രശലഭം)
അഴകിന്റെ വസന്തം എന്നോമന
അണ്ണന്റെ സുകൃതമാം കുഞ്ഞോമന..
(കൊച്ചിളം)

പൊന്‍മണി മാലകളില്ല മെയ്യില്‍
പുത്തനുടുപ്പുകളില്ല.. (പൊന്‍മണി)
അമ്മയില്ലാത്തൊരു മാന്‍കുട്ടി പോലെ
അലയുകയാണവളെങ്ങോ...
(കൊച്ചിളം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കളെപ്പോലെ ചിരിക്കുന്ന
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
തിങ്കളെപ്പോലെ ചിരിക്കുന്ന
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
സുന്ദരരാവിൽ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
അഗ്നിപർവ്വതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
തെയ്യാരെ തക തെയ്യാരെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി