

വൃശ്ചിക കാര്‍ത്തികപ്പൂ ...
ചിത്രം | മാപ്പുസാക്ഷി (1972) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു വീടായ വീടെല്ലാം പൊന്നണിഞ്ഞു ആ ദീപഗംഗയിലാറാടി നിന്നപ്പോൾ ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...) അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ് ആ ഗാനമെന്നിലലിഞ്ഞു ചേർന്നു ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...) ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ് ആ ഗാനമന്നേയകന്നു പോയി ഗായകൻ കാണാതെ ഗാനമറിയാതെ പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...) ---------------------------------- Added by devi pillai on November 17, 2010 vrishchikakkaarthikappoovirinju veedaaya veedellaam ponnaninju aadeepagangayilaaraadi ninnappol aagaanamenneyum thedivannu anuraagapushpathinnaadyathe gandhamaay aagaanamennilalinju chernnu jayadevageethathin yamunaathadangalil vidarumen bhaavana paarichennu aanalla raathrithannithalukal veenupoy aagaanameyannakannu poyi gaayakan kaanaathe gaanamariyaathe praananilaamanam sookshikkunnu njanen praananilaamanam sookshikkunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പകലുകൾ വീണു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ഉദയം കിഴക്കു തന്നെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്