View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാധനാവിഗ്രഹമേ ...

ചിത്രംപ്രൊഫെസ്സര്‍ (1972)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

Aaraadhanaavigrahame anjanavigrahame
devaalayathilirunnappol nee
aaraayirunnu ?
aaraadhanaavigrahame....

vazhiyil peruvazhiyil
ninneyerinjathu vidhiyo ? kaalamo ?
jnaanakkannu thurakkaanariyaatha
njaanenna bhaavangalo ?
poojaarikalevide ? innu nin
ponnambalamevide ?
(aaraadhanaa.....)

pirake thottu pirake
pinthudarunnathu nizhalo ? daahamo ?
pirake....thottu pirake....
pinthudarunnathu nizhalo? daahamo?
enno ninne piriyaanidavanno-
rekaanthavedanayo ?
aaraadhakarevide ? innu nin
anthappuramevide ?
(aaraadhanaa.....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരാധനാവിഗ്രഹമേ
അഞ്ജനവിഗ്രഹമേ
ദേവാലയത്തിലിരുന്നപ്പോള്‍ നീ
ആരായിരുന്നൂ.. (ആരാധനാവിഗ്രഹമേ)

വഴിയില്‍ - പെരുവഴിയില്‍
നിന്നെയെറിഞ്ഞതു വിധിയോ കാലമോ
ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത
ഞാനെന്ന ഭാവങ്ങളോ
പൂജാരികളെവിടേ - ഇന്നു നിന്‍
പൊന്നമ്പലമെവിടേ?
(ആരാധനാവിഗ്രഹമേ)

പിറകേ -തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
പിറകേ -തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
എന്നോ നിന്നെ പിരിയാനിടവന്നൊ-
രേകാന്തവേദനയോ
ആരാധകരെവിടേ ഇന്നു നിന്‍
അന്തപ്പുരമെവിടേ ?
(ആരാധനാവിഗ്രഹമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ക്ഷേത്രപാലകാ ക്ഷമിക്കൂ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രീതിയായോ പ്രിയമുള്ള
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വയംവരം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കന്യാകുമാരിക്കടപ്പുറത്തു
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കന്യാകുമാരി കടപ്പുറത്തു് (പാത്തോസ്) (ബിറ്റ്)
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ