View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവേരി കാവേരി ...

ചിത്രംപുള്ളിമാന്‍ (1972)
ചലച്ചിത്ര സംവിധാനംഇ എൻ ബാലകൃഷ്ണൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: വിജു

വരികള്‍

Added by jayalakshmi.ravi@gmail.com on February 2, 2010

കാവേരീ കാവേരീ കവേരമഹര്‍ഷിക്കു
ബ്രഹ്മാവു നല്‍കിയ കര്‍മ്മധീരയാം പുത്രി...
കവേരമഹര്‍ഷിക്കു ബ്രഹ്മാവു നല്‍കിയ
കര്‍മ്മധീരയാം പുത്രി...
കാവേരീ കാവേരീ....

ബ്രഹ്മഗിരിയുടെ വളര്‍ത്തുമകള്‍ അവള്‍
ധര്‍മ്മനീതിയെ പോറ്റുന്നവള്‍
(ബ്രഹ്മഗിരിയുടെ.....)
ത്യാഗത്തിനൊരു പുത്തന്‍ ഭാവമേകിയവള്‍
നാടിന്റെ നന്മയ്ക്കായ് നദിയായി...
നാടിന്റെ നന്മയ്ക്കായ് നദിയായി...
കാവേരീ കാവേരീ.......

മധുര കര്‍ണ്ണാടക മധുമൊഴി ചൊല്ലും
മന്ദഗാമിനി മനോഹരി
വരളും മണ്ണിന്‍ ചുണ്ടില്‍ പനിനീര്‍
പകര്‍ന്നു പാടും പ്രേമമയി
കാവേരീ കാവേരീ....

കിങ്ങിണി അരമണി കുലുങ്ങുമാറൊഴുകും
സ്വര്‍ണ്ണസരിത്തേ അനുഗ്രഹിക്കൂ.....
(കിങ്ങിണി അരമണി....)
ഒരു മണി ഒരു നൂറു നെന്മണിയാകുവാന്‍
ഒരു മണി ഒരു നൂറു നെന്മണിയാകുവാന്‍
വരമരുളൂ നീ സന്യാസിനീ....
കാവേരീ......  

----------------------------------

Added by jayalakshmi.ravi@gmail.com on February 2, 2010

Kaveri kaveri kaveramaharshikku
brahmaavu nalkiya karmadheerayaam puthri
kaveramaharshikku brahmaavu nalkiya
karmadheerayaam puthri....
kaveri kaveri.....

brahmagiriyute valarthumakal aval
dharmaneethiye pottunnaval
(brahmagiriyute.....)
thyaagathin oru puthan bhaavamekiyaval
naatinte nanmaykkaay nadhiyaayi
naatinte nanmaykkaay nadhiyaayi
kaveri kaveri.....

madhura karnaataka madhumozhi chollum
mandagaamini manohari
varalum mannin chundil panineer
pakarnnu paatum premamayi...
kaveri kaveri.....

kingini aramani kulungumaarozhukum
swarnnasarithe anugrahikkoo
(kingini aramani......)
oru mani oru nooru nenmaniyaakuvaan
oru mani oru nooru nenmaniyaakuvaan
varamaruloo nee sanyaasinee
kaveri..........  


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രബിംബം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വീരജവാന്മാർ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആയിരം വര്‍ണ്ണങ്ങള്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വൈഡൂര്യ രത്നമാലചാർത്തി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌