സീതപ്പക്ഷി ...
ചിത്രം | ഒരു സുന്ദരിയുടെ കഥ (1972) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai seethappakshee seethappakshee ninte sreevallabhanennu varum sreethilakappakshee? seethappakshee... Kalyana villu kulakkum karnnikara mala ideekkum Oru nal aa kaivallikalil nadhan ninne kori edukkum(2) Pethmbaramaake ulajnju Peeli churul koonthal azhinjum Ninne velupinu kanikandal Nithya mangalyam graama kanyakamarkkellam Nithya mangalyam (seethappakshi) Sringara swapnamunarthum Chundu kondu muthaniyikkum Oru nal aa sree valsangitha vakshassil nee veenu mayangum naalpaamara poocholakalil naalam kuli kazhinju varumbol ninne veluppinu kanikandaal nithya thaarunyam graama sundarimarkkellaam nithya thaarunyam (seethappakshi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സീതപ്പക്ഷീ സീതപ്പക്ഷീ നിന്റെ ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ? സീതപ്പക്ഷീ... കല്യാണവില്ലുകുലയ്ക്കും കര്ണ്ണികാരമാലയിടീയ്ക്കും ഒരുനാള്‍ ആ കൈവല്ലികളില്‍ നാഥന് നിന്നെ കോരിയെടുക്കും(2) പീതാംബരമാകെയിലഞ്ഞും പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും നിന്നെ വെളുപ്പിനു കണികണ്ടാല്‍ നിത്യമംഗല്യം ഗ്രാമകന്യകമാര്ക്കെല്ലാം നിത്യമംഗല്യം (സീതപ്പക്ഷീ...) ശൃംഗാരസ്വപ്നമുണര്ത്തും ചുണ്ടുകൊണ്ടുമുത്തണിയിക്കും ഒരുനാള്‍ ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍ നീ വീണുമയങ്ങും(2) നാല്പാമരപൂഞ്ചോലകളില് നാലാംകുളികഴിഞ്ഞു വരുമ്പോള്‍ നിന്നെ വെളുപ്പിനു കണികണ്ടാല്‍ നിത്യ താരുണ്യം ഗ്രാമസുന്ദരിമാര്ക്കെല്ലാംനിത്യ താരുണ്യം (സീതപ്പക്ഷീ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നവമി മഹാനവമി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെണ്ണതോൽക്കുമുടലോടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാവനമധുരാനിലയേ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ