View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗന്ധര്‍വ്വഗായകാ ...

ചിത്രംമിസ്‌ മേരി (1972)
ചലച്ചിത്ര സംവിധാനംജംബു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി ലീല

വരികള്‍

Added by devi pillai on November 12, 2008gandharva gaayaka sweekarikkoo njaanam
sundaraveenaye anugrahikkoo
premaanubhoothithan komalaviralinaal
maamaka jeevane thaalolikkoo
(gandharvagayaka...)

njanariyathoru vaasara swapnamay
neeyennilennum alinjirunnu
peelinivarthumoraayiram mohangal
paadatha raagam pol maranjirunnu ennil
maranjirunnu
(gandharvagayaka...)

snehathin poovanam poothulayunnoree
mohana youvana meghalayil
prananil vadatha koritharippumay
njan abhayarthiniyaayi nilppo
ninn ethozhuthu nilppoo
(gandharvagayaka...)





----------------------------------

Added by devi pillai on November 12 2008
ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ ഞാനാം
സുന്ദരവീണയെ അനുഗ്രഹിക്കൂ
പ്രേമാനുഭൂതിതന്‍ കോമളവിരലിനാല്‍
മാമകജീവനെ താലോലിക്കു
ഗന്ധര്‍വ്വഗായകാ....

ഞാനറിയാത്തൊരു വാസരസ്വപ്നമായ്
നീയെന്നിലെന്നും അലിഞ്ഞിരുന്നു
പീലിനിവര്‍ത്തുമൊരായിരം മോഹങ്ങള്‍
പാടാത്തരാഗം പോല്‍ മറഞ്ഞിരുന്നു
എന്നില്‍ മറഞ്ഞിരുന്നു
ഗന്ധര്‍വ്വഗായകാ...

സ്നേഹത്തിന്‍ പൂവനം പൂത്തുലയുന്നൊരീ
മോഹനയൌവന മേഘലയില്‍
പ്രാണനില്‍ വാടാത്ത കോരിത്തരിപ്പുമായ്
ഞാന്‍ അഭയാര്‍ഥിനിയായ് നില്‍പ്പൂ
നിന്നെത്തൊഴുതു നില്‍പ്പൂ
ഗന്ധര്‍വ്വഗായകാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിവർണ്ണനില്ലാത്ത
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ആകാശത്തിന്റെ ചുവട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
നീയെന്റെ വെളിച്ചം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പൊന്നമ്പിളിയുടെ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സംഗീതമേ
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
സംഗീതമേ (ബിറ്റ്‌)
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
മഞ്ഞായാൽ
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍