View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമിനി കാവ്യമോഹിനി ...

ചിത്രംപുനര്‍ജ്ജന്മം (1972)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaminee kaavya mohinee
kaalidasante maanasa nandinee
ninte maalini theerathu njaan theerkum
ente saahithee kshethram (kaminee )

swargam bhoomiye thapassilninnunarthiya
suvarnna nimishathil
pandu kanwaashramathinu ninne
kittiyathenthoru asulabha saubhaagyam
O..O..O.. (kaminee )

nithyam valkalam murukum maarile
niranja thaarunyam
ente gaandharva mangalya maalyam charthunnathethu
swayamvara muhoortham
O..O..O.. (kaminee )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാമിനീ .. കാവ്യമോഹിനീ
കാളിദാസന്റെ മാനസ നന്ദിനീ
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതീ ക്ഷേത്രം (കാമിനീ ..)

സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനീ ..)

നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം (നിത്യം..)
എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനീ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദന പഞ്ചമി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെളിച്ചമസ്തമിച്ചു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമഭിക്ഷുകീ ഭിക്ഷുകീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സൂര്യകാന്ത കൽപ്പടവിൽ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാമശാസ്ത്രമെഴുതിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉണ്ണിക്കൈ വളര്
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാക്കേം കാക്കേടെ കുഞ്ഞും
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ