പ്രേമഭിക്ഷുകീ ഭിക്ഷുകീ ...
ചിത്രം | പുനര്‍ജ്ജന്മം (1972) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical premabhikshukee bhikshukee bhikshukee ethu janmathil ethu sandhyayil evide vachu naam kandu, aadhyamaay evide vachu naam kandu (premabhikshukee ) chirichum karanjum thalamurakal vannu chavitti kuzhachitta veedhikalil pozhinja nammal than kaaladi paadukal podikondu moodi kidakkunnu ethranaal podikondu moodi kidannu marakkaan kazhinjirunnenkil veendum adukkaathirunnenkil bhikshukee bhikshukee (premabhikshukee ) nadannum thalarnnum vazhiyambalathile nadakkal vilakkin kaal chuvattil vidarnna nammal maanasappoovukal vidhi vannu nulli kalanju ippozhum vidhi vannu nulli kalanju marakkaan kazhinjirunnenkil veendum adukkaathirunnenkil bhikshukee bhikshukee (premabhikshukee ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രേമഭിക്ഷുകീ, ഭിക്ഷുകീ, ഭിക്ഷുകീ ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍ എവിടെവച്ചു നാം കണ്ടൂ , ആദ്യമായ് എവിടെവച്ചു നാം കണ്ടൂ (പ്രേമ ഭിക്ഷുകീ..) ചിരിച്ചും കരഞ്ഞും.. തലമുറകള്‍ വന്നു (2) ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍ പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍ പൊടികൊണ്ടു മൂടിക്കിടന്നു- എത്രനാള്‍ പൊടികൊണ്ടു മൂടിക്കിടന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകീ..) നടന്നും, തളര്‍ന്നും വഴിയമ്പലത്തിലെ (2) നടക്കല്‍ വിളക്കിന്‍ കാല്‍ചുവട്ടില്‍ വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍ വിധിവന്നു നുള്ളിക്കളഞ്ഞു- ഇപ്പൊഴും വിധിവന്നു നുള്ളിക്കളഞ്ഞു.. മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും അടുക്കാതിരുന്നെങ്കില്‍ ഭിക്ഷുകീ, ഭിക്ഷുകീ (പ്രേമ ഭിക്ഷുകീ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദന പഞ്ചമി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെളിച്ചമസ്തമിച്ചു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാമിനി കാവ്യമോഹിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സൂര്യകാന്ത കൽപ്പടവിൽ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാമശാസ്ത്രമെഴുതിയ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉണ്ണിക്കൈ വളര്
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാക്കേം കാക്കേടെ കുഞ്ഞും
- ആലാപനം : സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ