View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തു നിന്നൊരു ...

ചിത്രംഅന്വേഷണം (1972)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Maanathu ninnoru nakshathram veenu..
mannil vannappol kanyakayaayi..
kanyaka than chiri kanaka vasantham
kanmani than chundil kasthoori gandham..

nakshathra poovine ethi pidichu
swapnam poloru prema swaroopan..
prema swaroopan...

mannile varnangal choodiya poove..
vinnilekkenne uyarthukayille..
nin anubhoothi than swarna radhathil enne koodi iruthukayille...
iruthukayille....

sundara seethala hemanthamaayi nee
enneyum vaarippunarukayille...
omana swapnangal pookkalam theerkkum
oro binduvum koritharikkum....
koritharikkum....

maanathu ninnoru
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാനത്തു നിന്നൊരു നക്ഷത്രം വീണു
മണ്ണിൽ വന്നപ്പോൾ കന്യകയായി
കന്യക തൻ ചിരി കനക വസന്തം
കന്മണി തൻ ചുണ്ടിൽ കസ്തൂരി ഗന്ധം

നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു
സ്വപ്നം പോലൊരു പ്രേമ സ്വരൂപൻ (നക്ഷത്ര)
പ്രേമ സ്വരൂപൻ
(മാനത്തു നിന്നൊരു)

മണ്ണിലെ വർണ്ണങ്ങൾ ചൂടിയ പൂവേ
വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ
നിൻ അനുഭൂതി തൻ സ്വർണ്ണ രഥത്തിൽ
എന്നെക്കൂടി ഇരുത്തുകയില്ലേ
ഇരുത്തുകയില്ലേ
ആ....

സുന്ദര ശീതള ഹേമന്തമായ്‌ നീ
എന്നെയും വാരിപ്പുണരുകയില്ലേ
ഓമന സ്വപ്നങ്ങൾ പൂക്കളം തീർക്കും
ഓരോ ബിന്ദുവും കോരിത്തരിക്കും
കോരിത്തരിക്കും (മാനത്തു നിന്നൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രരശ്മിതന്‍(Happy)
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പഞ്ചമി ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തുലാവര്‍ഷ മേഘങ്ങള്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മഞ്ഞക്കിളി പാടും
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തുടക്കം ചിരിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചന്ദ്രരശ്മിതന്‍ [Sad]
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍