View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലത്തീ പൂമരച്ചോട്ടില്‍ ...

ചിത്രംകലയും കാമിനിയും (1963)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, റാണി

വരികള്‍

Lyrics submitted by: Sreedevi Pillai

kaalathee poomarachottil
kaavalirikkinathenthaanu?

kaithappoo meyyazhakulloren
kanmanippennine kaanaanaay -ente
kanmanippennine kaanaanaay

aanungaleppozhumingane
aareyum kaanaan ninneedum

neraayum ninneyallaathoru
naariye njaan kaathu nilkkilla- vere
naariye njaan kaathu nilkkilla

velikkal kaathu kaathu
veyilu kondu thalarnnu njaan
kaalathe kannikkoythinu
paakam nokkaan poyi njaan

innenthaanoru vallaayma?
ninne kaanaatha vallaayma

ayalathe veliyarukil
aarodaanoru sallaapam?
angele paikkidaavinu
veli polikkaanuthsaaham

kuttippashu veli polichaal
kuppivala kilungumo?
kuppivala kilukkamallathu
pashukkidaavin maniyallo

chelayuduthoru pashuvaanallo
velikkarikil nokkaam njaan

paavangal pennungal aa
bhaaviyilaare naam vishwasikkum
poovaalanmaarude punnaaram kettenkil
eevidham namme avar chathikkum
vende venda verum vaakku kettu naam
vennayeppoleyurukenda
aananenkil alanjodikkondavan
kaanunna pennine vettayaadum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാലത്തീ പൂമരച്ചോട്ടില്‍
കാവലിരിക്കണതെന്താണ്?

കൈതപ്പൂ മെയ്യഴകുള്ളോരെന്‍
കണ്മണിപ്പെണ്ണിനെ കാണാനായ് - എന്റെ
കണ്മണിപ്പെണ്ണിനെ കാണാനായ്

ആണുങ്ങളെപ്പോഴുമിങ്ങനെ
ആരെയും കാണാന്‍ നിന്നീടും

നേരായും നിന്നെയല്ലാതൊരു
നാരിയെ കാത്തു ഞാന്‍ നില്‍ക്കില്ല – വേറെ
നാരിയെ കാത്തു ഞാന്‍ നില്‍ക്കില്ല

വേലിക്കല്‍ കാത്തു കാത്തു
വെയിലു കൊണ്ടു തളര്‍ന്നു ഞാന്‍
കാലത്തെ കന്നിക്കൊയ്ത്തിനു
പാകം നോക്കാന്‍ പോയി ഞാന്‍

ഇന്നെന്താണൊരു വല്ലായ്മ?
നിന്നെ കാണാത്ത വല്ലായ്മ

അയലത്തെ വേലിയരുകില്‍
ആരോടാണൊരു സല്ലാപം?
അങ്ങേലെ പൈക്കിടാവിനു
വേലി പൊളിക്കാനുത്സാഹം

കുട്ടിപ്പശു വേലി പൊളിച്ചാല്‍
കുപ്പിവള കിലുങ്ങുമോ?
കുപ്പിവള കിലുക്കമല്ലതു
പശുക്കിടാവിന്‍ മണിയല്ലോ

ചേലയുടുത്തൊരു പശുവാണല്ലോ
വേലിക്കരികില്‍ നോക്കാം ഞാന്‍

പാവങ്ങള്‍ പെണ്ണുങ്ങള്‍ - ആ -
ഭാവിയിലാരെ നാം വിശ്വസിക്കും
പൂവാലന്മാരുടെ പുന്നാരം കേട്ടെങ്കില്‍
ഈവിധം നമ്മെ അവര്‍ ചതിക്കും
വേണ്ടേ വേണ്ട വെറും വാക്കു കേട്ടു നാം
വെണ്ണയെപ്പോലെയുരുകേണ്ടാ
ആണാണെങ്കില്‍ അലഞ്ഞോടിക്കൊണ്ടവന്‍
കാണുന്ന പെണ്ണിനെ വേട്ടയാടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടില്ലേ വമ്പു്
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കഥയില്ല എനിക്കു
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പൊയ്പ്പോയകാലം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇരന്നാല്‍ കിട്ടാത്ത
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഉണ്ണിക്കൈ രണ്ടിലും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മലകളേ പുഴകളേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇന്നോളം എന്നെപ്പോല്‍
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍