View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരന്നാല്‍ കിട്ടാത്ത ...

ചിത്രംകലയും കാമിനിയും (1963)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

irannaal kittaatha pon pandame onnu
karanjaal aliyunna kalkkandame
kadikkaan pattaatha karimpin thunde -
muthikkudikkaan okkaatha then kuzhampe then kuzhampe
aareero,,aareeraaro..aareero..aareeraaro


anyan valarthunna painkiliye -enne
ammayennoru vattam vilichaatte
kakkaan madiyundennaakilumoru nooru
mutham kavarnnu njaan eduthotte(irannaal)

bhagavaan aniyunna maniyalle ullil
makarandam thulumpunna malaralle
ammayillenkilum karayalle
ninakkammayaayaduthini njaanille

irannaal kittaatha pon pandame onnu
karanjaal aliyunna kalkkandame..
aareero... aareeraaro... aareero.. aareeraaro...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
കടിക്കാന്‍ പറ്റാത്ത കരിമ്പിന്‍ തുണ്ടേ
മുത്തിക്കുടിക്കാന്‍ ഒക്കാത്ത തേന്‍കുഴമ്പേ തേന്‍കുഴമ്പേ
ആരീരോ...ആരീരാരോ....ആരീരോ...ആരീരാരോ


അന്യന്‍ വളര്‍ത്തുന്ന പൈങ്കിളിയേ - എന്നെ
അമ്മയെന്നൊരു വട്ടം വിളിച്ചാട്ടേ
കക്കാന്‍ മടിയുണ്ടെന്നാകിലുമൊരു - നൂറു
മുത്തം കവര്‍ന്നു ഞാന്‍ എടുത്തോട്ടേ

ഭഗവാന്‍ അണിയുന്ന മണിയല്ലേ - ഉള്ളില്‍
മകരന്ദം തുളുമ്പുന്ന മലരല്ലേ
അമ്മയില്ലെങ്കിലും കരയല്ലേ
നിനക്കമ്മയായടുത്തിനി ഞാനില്ലേ

ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
ആരീരോ... ആരീരാരോ... ആരീരോ... ആരീരാരോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടില്ലേ വമ്പു്
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കഥയില്ല എനിക്കു
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പൊയ്പ്പോയകാലം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
കാലത്തീ പൂമരച്ചോട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഉണ്ണിക്കൈ രണ്ടിലും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മലകളേ പുഴകളേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഇന്നോളം എന്നെപ്പോല്‍
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍