View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവില്ലു പന്തലിട്ട ...

ചിത്രംതീര്‍ത്ഥയാത്ര (1972)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Vijayakrishnan V S

O.....O........
maarivillu panthalitta doora chakravaalam
maadi maadi vilikkunnatharinjille
pancha sharan valarthunna
painkili penne..painkili penne..

kaananathil pushpa maasam varnaksharangalaal
kaama lekhamezhuthiyatharinjille?
kaama lekhamezhuthiyatharinjille?
oh.. ohh....oooh....

koottukaaran inakkili gagana veedhiyil
paattu paadi alayunnu virahiyaayi
jaalakangal thurannittu thaarunya swapnangal
neela megha radham ninne aanayichidum..
neela megha radham ninne aanayichidum..
oh.. ohh....oooh....
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

ഓ... ഓ... ഓ.. ഓ... ഓ...
മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ
പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ?
പൈങ്കിളിപ്പെണ്ണേ....

കാനനത്തില്‍ പുഷ്പമാസം വര്‍ണ്ണാക്ഷരങ്ങളാല്‍
കാമലേഖമെഴുതിയതറിഞ്ഞില്ലേ?
കാമലേഖമെഴുതിയതറിഞ്ഞില്ലേ?
ഓ... ഓ... ഓ.. ഓ... ഓ...

കൂട്ടുകാരനിണക്കിളി ഗഗനവീഥിയില്‍....
പാട്ടുപാടിയലയുന്നു വിരഹിയായി
ജാലകങ്ങള്‍ തുറന്നിട്ടു താരുണ്യസ്വപ്നങ്ങള്‍
നീലമേഘരഥം നിന്നെ ആനയിച്ചിടും....
നീലമേഘരഥം നിന്നെ ആനയിച്ചിടും.......
ഓ... ഓ... ഓ.. ഓ... ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര (ബിറ്റ്)
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
ചന്ദ്രക്കലാധരനു
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
അനുവദിക്കൂ ദേവി അനുവദിക്കൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
അംബികേ ജഗദംബികേ
ആലാപനം : പി മാധുരി, കവിയൂര്‍ പൊന്നമ്മ, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
തീർത്ഥയാത്ര തീർത്ഥയാത്ര
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍