View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അണിയം മണിയം ...

ചിത്രംപണിതീരാത്ത വീടു് (1973)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

aniyam maniyam poykayil pando-
rarayannamundayirunnu aval
udayam muthal asthamayam vare
urvasi chamayukayayirunnu

allimalarkkavil koothinu poya naal
avaloru mayiline kandu
niramayilppeelikal kandu
thirumanikkachakal kandu
nirukayil poonkodi kandu
anna mayilin varnnappeelikal
avalchennu kadam medichu
avalchennu kadam medichu

agnimudikkunnil vilakkinu poyanaal
avaloru maanine kandu
kalayulla kombukal kandu
kadamizhikkonukal kandu
kathiritta swapnangal kandu
anna maanin neelakkannukal
avalchennu kadam medichu
avalchennu kadam medichu

annanada kaanaan aavazhi vannavar
avalude vikrithikal kandu
mazhavillin poonkudakkezhe
mayilinte peelikalode
maaninte kannukalode
avaraanadanam nokkichirichu
arayannam naanichu
arayannam naanichu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അണിയം മണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു അവള്‍
ഉദയം മുതല്‍ അസ്തമയം വരെ
ഉര്‍വ്വശിചമയുകയായിരുന്നു

അല്ലിമലര്‍ക്കാവില്‍ കൂത്തിനുപോയനാള്‍
അവളൊരു മയിലിനെ കണ്ടു
നിറമയില്‍പ്പീലികള്‍ കണ്ടു
തിരുമണിക്കച്ചകള്‍ കണ്ടു
നിറുകയില്‍ പൂങ്കൊടികണ്ടു
അന്നാമയിലിന്‍ വര്‍ണ്ണപ്പീലികള്‍
അവള്‍ചെന്നു കടം മേടിച്ചു
അവള്‍ചെന്നു കടം മേടിച്ചു

അഗ്നിമുടിക്കുന്നില്‍ വിളക്കിനു പോയനാള്‍
അവളൊരു മാനിനെ കണ്ടു
കലയുള്ളകൊമ്പുകള്‍ കണ്ടു
കടമിഴിക്കോണുകള്‍ കണ്ടു
കതിരിട്ടസ്വപ്നങ്ങള്‍ കണ്ടു
അന്നാമാനിന്‍ നീലക്കണ്ണുകള്‍
അവള്‍ചെന്നു കടം മേടിച്ചു
അവള്‍ചെന്നു കടം മേടിച്ചു

അന്നനടകാണാന്‍ ആവഴിവന്നവര്‍
അവളുടെ വികൃതികള്‍ കണ്ടു
മഴവില്ലിന്‍ പൂങ്കുടക്കീഴെ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാനടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുപ്രഭാതം
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കണ്ണുനീര്‍ത്തുള്ളിയെ
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാറില്‍ സ്യമന്തകരത്നം ചാര്‍ത്തി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വാ മമ്മി വാ മമ്മി
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാറ്റുമൊഴുക്കും കിഴക്കോട്ട്
ആലാപനം : പി ജയചന്ദ്രൻ, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സുപ്രഭാതം (മൂവി വെർഷൻ)
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍