Aadiparaashakthi ...
Movie | Ponnaapuram Kotta (1973) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Susheela, P Leela, P Madhuri, PB Sreenivas |
Lyrics
Added by samshayalu on September 17, 2009 Adiparashakthi amruthavarshini Anugrahikkoo devi Ninthirunadayilanjanamayilay Nruthamaadananuvadhikkoo Enne Nruthamaadananuvadhikkoo.. Sarigamapadanikal devi nin Sangeetha kalaadhamanikal Eniykku tharoo manassinullilora- Poorvaraagamay parannu varoo Padmaragachilankakal chalippikkoo Kalpakavanathile kaamasankethathile Keleegruham thedi vannaval njan Pushpasharam kondu mooduka mooduka Premapourushame Mandravadhini maayanarthaki Manmadhan njan ninte manmadhan njan Thavapadhavinyasangaliloode Thaliridunnu vasantham Koumudeekala shirassil choodiya Goureeshankarashikharangale Kanikandunaroo shivathandavamithu Kanikandunaroo Kaladevathe nin thrukkannil ninnoru Thee naalam choriyoo Ee narthakimaarude nagnapaadhangale Agnikondu pothiyoo Varshamekham vaahanamaakkum Varunabhagavane ee Nruthamalsara mandapathil nee Swargagangayayozhuki varoo Innolamikkotta kaathusookshichoru Ponnapurathamme ivied Pottikkilarkkatte Thrukkayyilenthunna ponnumthrishoolangal Chandrachoodapriye neeyivadam Varnasindhooramandapamakkoo Unmadinikalam ee narthakikale Urvashimenakamaaraakkoo Urvashimenakamaaraakkoo Srushtiyude shilpakalashaalayile Swarganandhiniyalle nee swarganandhiniyalle Sarvanga sundhari neeyanganeyoru Samharathaandavamadum vishwa Samharathaandavamadum ---------------------------------- Added by devi pillai on September 25, 2009 ആ...... ആദിപരാശക്തി അമൃതവര്‍ഷിണി അനുഗ്രഹിക്കു ദേവി നിന് തിരുനടയിലൊരഞ്ജനമയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ സരിഗമപധനികള്‍ ദേവിനിന്‍ സംഗീതകലാധമനികള്‍ എനിക്കുതരൂ മനസ്സിന്നുള്ളിലൊ- രപൂര്‍വരാഗമായ് പറന്നുവരൂ പദ്മരാഗച്ചിലങ്കകള് ചലിപ്പിക്കൂ ആ..... കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടിവന്നവള്‍ ഞാന്‍ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൌരുഷമേ.... മന്ത്രവാദിനീ മായാനര്‍ത്തകീ മന്മഥന് ഞാന്‍ നിന്റെ മന്മഥന് ഞാന്‍ തവപദവിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം ആ.... കൌമുദീകല ശിരസ്സില്‍ ചൂടിയ ഗൌരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണികണ്ടുണരൂ കുലദേവതേ നിന് തൃക്കണ്ണില്‍ നിന്നൊരു തീനാളം ചൊരിയൂ ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ അഗ്നികൊണ്ടുപൊതിയൂ വര്‍ഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമണ്ഡപത്തില് നീ സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ ഒഴുകിവരൂ..... ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിര്ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന് തൃശൂലങ്ങള്‍! ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ സിന്ദൂരമണ്ഡപമാക്കൂ ഉന്മാദിനികളാം ഈ നര്‍ത്തകികളെ ഉര്‍വശിമേനകമാരാക്കൂ ഉര്‍വശിമേനകമാരാക്കൂ സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു സംഹാരതാണ്ഡവമാടും വിശ്വ സംഹാരതാണ്ഡവമാടും! |
Other Songs in this movie
- Nalacharithathile
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Manthramothiram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Roopavathi Ruchiraangi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Valliyoorkkaavile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Vayanaadan Keloonte
- Singer : KJ Yesudas, P Madhuri | Lyrics : AP Gopalan | Music : G Devarajan
- Chaamundeshwari
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan