View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയം പ്രണയം പ്രണയം ...

ചിത്രംഅന്ന (പഴയത്) (1964)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംമണി, പട്ടം സദന്‍, പീറ്റര്‍ (പരമശിവം )

വരികള്‍

Lyrics submitted by: Jayasree Thottekkat

Pranayam pranayam pranayam
Pakarunnoru rogamaanee pranayam
Pathinezhu vayassu kazhinjaal
penninum Aaninum
Pakarunnoru rogamaanee pranayam

Pakalillaa raathriyillaa pranayathinu kannillaa
Oonillaa urakkamillaa ooru chutti nadakkum
Athungal ooru chutti nadakkum
Assanaarude neyyaluvaa pole
Aadya kaalathanuraagathin akavum puravum madhurikkum
Ottaykkirunnu nunanjirakkum swapnam kandu kidakkum

Kandu kothichoru penninu chuttum karangi karangi nadakkum
Paadha pusthakam malarthiyavalude padavum nokkiyirikkum
Assanaarude neyyaluvaa pole pazhaki poyaal
Anuraagthinakavum puravum pulikkum
Ottaykkirunnu kanneerirakkum swapnam kandu kidakkum
Parannu poya kiliye thedi paattum paadiyirikkum
Ketti thoongi marikkaanoduvil kayarum kondu nadakkum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പ്രണയം പ്രണയം പ്രണയം
പകരുന്നൊരു രോഗമാണീ പ്രണയം
പതിനേഴുവയസ്സുകഴിഞ്ഞാല്‍
പെണ്ണിനും ആണിനും പകരുന്നൊരു
രോഗമാണീ പ്രണയം

പകലില്ലാ രാത്രിയില്ലാ പ്രണയത്തിനു കണ്ണില്ലാ
ഊണില്ലാ ഉറക്കമില്ലാ ഊരുചുറ്റിനടക്കും
അതുങ്ങള്‍ ഊരുചുറ്റിനടക്കും
അസ്സനാരുടെ നെയ്യലുവാ പോലെ
ആദ്യകാലത്തനുരാഗത്തിന്നകവും പുറവും മധുരിക്കും
ഒറ്റയ്ക്കിരുന്നു നുണഞ്ഞിറക്കും
സ്വപ്നം കണ്ടു കിടക്കും

കണ്ടുകൊതിച്ചൊരു പെണ്ണിനു ചുറ്റും കറങ്ങിക്കറങ്ങിനടക്കും
പാഠപുസ്തകം മലര്‍ത്തിയവളുടെ പടവും നോക്കിയിരിക്കും
അസ്സനാരുടെ നെയ്യലുവാ പോലെ പഴകിപ്പോയാല്‍
അനുരാഗത്തിന്നകവും പുറവും പുളിക്കും
ഒറ്റയ്ക്കിരുന്നു കണ്ണീരിറക്കും സ്വപ്നം കണ്ടു കിടക്കും
പറന്നു പോയ കിളിയെത്തേടി പാട്ടും പാടിയിരിക്കും
കെട്ടിത്തൂങ്ങിമരിക്കാനൊടുവില്‍ കയറും കൊണ്ടുനടക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉരുകിയുരുകി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അങ്ങേതിലിങ്ങേതില്‍ ഓടിനടക്കും ചങ്ങാതീ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നാണിച്ചു പോയി
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മനോരാജ്യത്തിന്നതിരില്ലാ
ആലാപനം : എസ് ജാനകി, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൊന്നണിഞ്ഞ രാത്രി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അരുവീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കറുത്ത പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ