ടാറ്റാ താഴ്‌വരകളേ ...
ചിത്രം | തേനരുവി (1973) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai taa ...taa..taa..taa thaazhvarakale ! thaaranisakale! nagaraniSakaLae! taa... taa..taa..taa.. pachakkanchaavin manamulla kaattu peerumettile kaattu, ee kaattodum mala, kathirodum malamaela aalum neeti malarnnu kidannaa- lathinte sukhamonnu vere lallalla..lallalla..lallalla... (taa..taa) peelippoo kaatti vilikkunnaa kaattu neelatheyilakkaatt, ee poonullaan varum valayitta kaikal thedi choolomkuththiyalanju nadannaa- lathinte rasamonnu vere! lallalla..lallalla..lallalla... (taa..taa) thottaal pottunna thudamuLLa pennu thoadayittoru pennu ee pennin kannukal, paralmeen kannukal naale ponnum choondayerinju pidichaa lathinte gamayonnu vere lallalla..lallalla..lallalla... (taa..taa) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ടാറ്റാ ...ടാറ്റാ.. താഴ്‌വരകളേ ! താരനിശകളേ! നഗരനിശകളേ! ടാറ്റാ... ടാറ്റാ.. പച്ചക്കഞ്ചാവിന്‍ മണമുള്ള കാറ്റ് പീരുമേട്ടിലെ കാറ്റ്, ഈ കാറ്റോടും മല, കതിരോടും മല മേലേ കാലും നീട്ടി മലര്‍ന്നു കിടന്നാ- ലതിന്റെ സുഖമൊന്നു വേറേ ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ) പീലിപ്പൂ കാട്ടി വിളിക്കുന്ന കാടു് നീല തേയിലക്കാട്, ഈ പൂനുള്ളാന്‍ വരും വളയിട്ട കൈകള്‍ തേടി ചൂളോംകുത്തിയലഞ്ഞു നടന്നാ ലതിന്റെ രസമൊന്നു വേറെ! ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാ..ടാ) തൊട്ടാല്‍ പൊട്ടുന്ന തുടമുള്ള പെണ്ണ് തോടയിട്ടൊരു പെണ്ണ് ഈ പെണ്ണിന്‍ കണ്ണുകള്‍, പരല്‍മീന്‍ കണ്ണുകള്‍ നാളേ പൊന്നും ചൂണ്ടയെറിഞ്ഞു പിടിച്ചാ- ലതിന്റെ ഗമയൊന്നു വേറെ ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പര്‍വ്വത നന്ദിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മൃഗം മൃഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവികുളം മലയിൽ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നായാട്ടുകാരുടെ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുടിക്കൂ കുടിക്കൂ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രണയകലാ വല്ലഭാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ